scorecardresearch
Latest News

സമൂഹമാധ്യമങ്ങളിൽ താരമായി പാക്കിസ്ഥാനിലെ ആദ്യ ട്രാൻസ്ജെൻഡർ വാർത്ത അവതാരക

പാക്കിസ്ഥാനിൽ മോഡൽ രംഗത്തും നിറഞ്ഞ സാന്നിധ്യമാണ് മാർവിക മാലിക്

സമൂഹമാധ്യമങ്ങളിൽ താരമായി പാക്കിസ്ഥാനിലെ ആദ്യ ട്രാൻസ്ജെൻഡർ വാർത്ത അവതാരക

പാക്കിസ്ഥാനിലെ ആദ്യ ട്രാൻസ്ജെൻഡർ വാർത്താവതാരകയ്ക്ക് സമൂഹമാധ്യമങ്ങളിൽ വൻ വരവേൽപ്. പാക്കിസ്ഥാൻ ചാനലായ കോഹിനൂർ ടിവിയിൽ മാർച്ച് 23 നാണ് ട്രാൻസ്ജെൻഡറായ മാർവിക മാലിക് വാർത്താ അവതാരകയായത്. മാർവിക വാർത്ത വായിക്കുന്ന ചിത്രം പാക്കിസ്ഥാനിലെ ജേർണലിസ്റ്റ് ഷിറാസ് ഹസൻ ട്വിറ്റർ ഷെയർ ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെ ചിത്രം വൈറലായി മാറി.

വാർത്താവതാരകയ്ക്കുളള പരസ്യം കണ്ടാണ് മാർവിക ചാനലിലേക്ക് അപേക്ഷിച്ചത്. യോഗ്യതയുടെയും കഴിവിന്റെയും അടിസ്ഥാനത്തിലാണ് മാർവികയെ തിരഞ്ഞെടുത്തതെന്ന് ചാനൽ മേധാവി ജുനൈദ് അൻസാരി പറഞ്ഞു.

പാക്കിസ്ഥാനിൽ മോഡൽ രംഗത്തും നിറഞ്ഞ സാന്നിധ്യമാണ് മാർവിക മാലിക്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Pakistans first transgender news anchor