റഷ്യൻ ഗായിക പാടിയ ‘വൈഷ്ണവ ജനതോ’ പുടിനെ കാണിച്ച് മോദി

മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിനത്തിന് ബാപ്പുജിയുടെ പ്രിയപ്പെട്ട ഭജന്‍ ആലപിക്കാന്‍ 124 രാജ്യങ്ങളിൽ നിന്നുള്ള ആളുകള്‍ മുന്നോട്ടു വന്നു

ദിവസങ്ങള്‍ക്കു മുമ്പ് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിനത്തിന് ബാപ്പുജിയുടെ പ്രിയപ്പെട്ട ഭജന്‍ ആലപിക്കാന്‍ 124 രാജ്യങ്ങളിൽ നിന്നുള്ള ആളുകള്‍ മുന്നോട്ടു വന്നു. ഇതിൽ റഷ്യൻ ഗായിക സതി കാസനോവയുടെ ഗാനം ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാദമിർ പുടിനെ കാണിച്ച് പ്രധാനമന്ത്രി മോദി. ഈ വീഡിയോ ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡാവുകയാണ്.

മുറിവുകളകറ്റാനും അതിരുകളെ അതിജീവിക്കാനുമുള്ള കഴിവുണ്ട് സംഗീതത്തിന്. നിങ്ങള്‍ക്ക് വിശ്വാസം വരുന്നില്ലെങ്കില്‍ പാക്കിസ്ഥാനി ഗായകന്‍ ഷഫ്ഖത് അമാനത്ത് അലി പാടിയ പ്രശസ്ത ഇന്ത്യന്‍ ഭജന്‍ ‘വൈഷ്ണവ ജനതോ’ ഒന്നു കേട്ടു നോക്കിയാല്‍ മതി. 124 രാജ്യങ്ങളിൽ നിന്നും അലിയ പാടിയതാണ് കൂടുതല്‍ പേരുടേയും ഹൃദയം കവര്‍ന്നത്. അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ആ സംഗീതം യാത്ര ചെയ്തു.

ഇതുകൂടാതെ ഒക്ടോബര്‍ രണ്ടിന് ‘വൈഷ്ണവ ജനതോ’ പാടി താരമായ മറ്റൊരാള്‍ കൂടിയുണ്ട്. യുഎഇ ഗായകന്‍ യസീര്‍ ഹബീബാണ് ഗാന്ധിയോടുള്ള ആദരസൂചകമായി ഈ ഭജന്‍ ആലപിച്ചത്. അറബിയായ അദ്ദേഹത്തെ ഈ പാട്ട് പഠിപ്പിച്ചത് സുഹൃത്ത് മധു പിള്ളയാണ്. വളരെ പ്രയാസമേറിയ ഭജനാണ് ഇതെന്ന് യസീര്‍ അഭിപ്രായപ്പെട്ടു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Pakistani singer shafqat amanat ali uae singer yaseer ali mahatma gandhi bhajan vaishnava janato

Next Story
H2O എന്തെന്ന ചോദ്യത്തിന് മിസ് വേൾഡ് ബംഗ്ലാദേശ് മത്സരാർത്ഥിയുടെ ഉത്തരം കേട്ട് അമ്പരന്ന് ജഡ്ജ്
The moderation of comments is automated and not cleared manually by malayalam.indianexpress.com