ന്യൂഡല്‍ഹി: വാർത്താ ബുള്ളറ്റിൻ തുടങ്ങിയതറിയാതെ ലൈവിൽ അവതാരകൻ നടുവിരൽ ഉയർത്തി കാട്ടിയത് വിവാദമാകുന്നു. യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് പാക് വാർത്താ അവതാരകനായ റാസാ മെഹ്ദി നടുവിരൽ ഉയർത്തി കാട്ടിയത്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുളള മത്സരം നടന്ന വെളളിയാഴ്ച്ചയാണ് സംഭവം. പാക്കിസ്ഥാന്‍ താരങ്ങളെ ചര്‍ച്ചയില്‍ ഉടനീളം പുകഴ്ത്തുകയായിരുന്നു അവതാരകനായ റാസാ മെഹ്ദി.
When panel producer is in so much hurry to switch!!! RIP Journalism pic.twitter.com/6NeYRwxNvB
— Syed Raza Mehdi (@SyedRezaMehdi) September 22, 2018
എന്നാല്‍ പരസ്യം കഴിഞ്ഞ് വീണ്ടും ബുളളറ്റിന്‍ ലൈവ് പോകുന്നതറിയാതെ റാസ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി ചിരിച്ചുകുഴഞ്ഞു. അബദ്ധം മനസ്സിലാക്കിയ റാസ ഉടന്‍ തന്നെ വിഷയത്തിലേക്ക് കടന്നെങ്കിലും ലക്ഷക്കണക്കിന് പേര്‍ രംഗം കണ്ടുകഴിഞ്ഞിരുന്നു.
ഇതിന് പിന്നാലെ ഇതിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തു. എന്ത് കാരണത്താലാണ് അദ്ദേഹം അശ്ലീല ചേഷ്ട കാണിച്ചതെന്ന് വ്യക്തമല്ല. പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിടെ നടുവിരല്‍ ഉയര്‍ത്തി കാണിച്ച പാക് ബാലന്റെ വൈറലായി മാറിയ ചിത്രം അവതാരകന്‍ അനുകരിച്ചതെന്നാണ് പലരുടേയും വാദം. അവതാരകനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പോസ്റ്റുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.
Tonight ONE can confidently claim Pakistan's future is in safe hands. #PAKvAFG pic.twitter.com/fC1PAFJ1rG
— ONE (@CallSignONE) September 21, 2018