കണ്ണഞ്ചിപ്പിക്കുന്ന പല പ്രകടനങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. ഇഷ്‌ടികകൾ തല കൊണ്ട് അടിച്ച് പൊട്ടിക്കുന്നതും ട്യൂബ് അടിച്ചു പൊട്ടിക്കുന്നതും അങ്ങനെ പോകുന്നു അവ.

എന്നാൽ പല്ല് കൊണ്ട് ആറ് ഇഷ്‌ടിക കടിച്ച് പിടിച്ച് കൊണ്ട് നടന്നു പോകുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തമൊരു പ്രകടനത്തിന്റെ വിഡിയോയാണിപ്പോൾ ഏവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. പാക്കിസ്ഥാനിൽ നിന്നുളളതാണീ കാഴ്‌ച.

ആറ് ഇഷ്‌ടികകൾ അടുക്കി വെച്ച ശേഷം പല്ല് കൊണ്ട് അത് കടിച്ചെടുത്ത് അനായാസേന നടന്ന് പോകുന്ന ചെറുപ്പക്കാരനാണ് വിഡിയോയിലുളളത്. പാക്കിസ്ഥാനിലെ റസൂൽ നഗറാണ് ഈ പ്രകടനത്തിന് വേദിയായത്. താഹിർ എന്ന 21 കാരനാണ് ഈ പ്രകടനം നടത്തിയിരിക്കുന്നത്. പാക്കിസ്ഥാനി ഗോട്ട് ടാലന്റ് ഗ്രൂപ്പാണ് ഈ വിഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ