scorecardresearch

കഴുത്തോളം വെള്ളത്തിൽ അതിസാഹസികമായി റിപ്പോർട്ടിങ്; പാക്ക് മാധ്യമപ്രവർത്തകൻ ഒഴുകിപോയി; വീഡിയോ

മാധ്യമപ്രവർത്തകൻ ഒഴുക്കിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

മാധ്യമപ്രവർത്തകൻ ഒഴുക്കിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

author-image
Trends Desk
New Update
Pakistan reporter swept away flood

ചിത്രം: എക്സ്

തത്സമയ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകനെ ഒഴുക്കിൽപ്പെട്ട് കാണാതായതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ചഹാൻ അണക്കെട്ടിനു സമീപം സ്ഥിതിഗതികൾ റിപ്പോർട്ടു ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകൻ ഒഴുക്കിൽപ്പെട്ടത്.

Advertisment

മാധ്യമപ്രവർത്തകൻ ഒഴുക്കിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുത്തിയൊലിക്കുന്ന വെള്ളത്തിൽ കഴുത്തോളം മുങ്ങുന്ന നിലയിലായിരുന്നു മാധ്യമപ്രവർത്തകന്റെ റിപ്പോർട്ടിങ്. വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചതോടെ ഇയാളുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് വിവരം.

Also Read: തോരാമഴ; വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്; താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം

Advertisment

അൽ അറബിയ ഇംഗ്ലീഷ് ആണ് ദൃശ്യങ്ങൾ എക്‌സിൽ പങ്കുവച്ചത്. അതേസമയം, പാക്കിസ്ഥാനിൽ ഇപ്പോഴും ശക്തമായ മഴ നാശംവിതയ്ക്കുകയാണ്. പഞ്ചാബ് പ്രവിശ്യയിൽ കുറഞ്ഞത് 54 പേർ മരിച്ചതായി വ്യാഴാഴ്ച ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പാക്കിസ്ഥാൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ജൂലൈ 1 നും 15 നും ഇടയിൽ ഇവിടെ കഴിഞ്ഞ വർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 124 ശതമാനം കൂടുതൽ മഴയാണ് ലഭിച്ചത്. ശക്തമായ മഴ വൻ നാശനഷ്ടമുണ്ടാക്കുകയും അടിയന്തര പ്രതികരണ സംവിധാനങ്ങളെ താറുമാറാക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. 

Also Read: അതീതീവ്ര മഴ തുടരും; ഇന്ന് അഞ്ചിടത്ത് റെഡ് അലർട്ട്

ശക്തമായ മഴയെ തുടർന്ന് രാജ്യത്തുടനീളം വെള്ളപ്പൊക്കമുണ്ടായതായും നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതായുമാണ് വിവരം. 2024 നെ അപേക്ഷിച്ച് ഈ വർഷം ജൂലൈയിലുണ്ടായ മഴയിൽ 82 ശതമാനം വർധനവുണ്ടായെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ദുർബല പ്രദേശങ്ങളിൽ ഇതിനകം തന്നെ പ്രതിസന്ധി കൂടുതൽ രൂക്ഷമായതായാണ് വിവരം.

Read More: ഓപ്പറേഷൻ സിന്ദൂർ; അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടെന്ന് ട്രംപ്

Rain Flood Journalists Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: