/indian-express-malayalam/media/media_files/2025/11/12/prithviraj-2025-11-12-13-01-45.jpg)
പൃഥ്വിരാജ് നായകനായി 2009-ല്‍ പുറത്തിറങ്ങിയ ‘കലണ്ടർ’ എന്ന ചിത്രത്തിലെ 'പച്ചവെള്ളം തച്ചിന് സോജപ്പന്‍...' എന്ന ഗാനം ഏറെക്കാലമായി സോഷ്യൽ മീഡിയയിൽ താരമാണ്. ട്രോളുകളിൽ അടക്കം നിറഞ്ഞു നിൽക്കുന്ന ഗാനം ഇപ്പോൾ 4കെയിൽ പുറത്തിറക്കിയിരിക്കുകയാണ്.
'ഓലിക്കര സോജപ്പന്‍' എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. 4കെ റിലീസിനു പിന്നാലെ ഗാനം വീണ്ടും ട്രെൻഡായിട്ടുണ്ട്. ആരാധകരടക്കം നിരവധിയാളുകളാണ് യൂട്യൂബിൽ റിലീസു ചെയ്ത ഗാനത്തിൽ കമന്റുമായെത്തുന്നത്. "രാവിലെ തന്നെ യൂട്യൂബ് തുറന്നപ്പോൾ ദേ സോജപ്പാൻ, നല്ല ഐശ്വര്യം" എന്നാണ് ഒരാൾ വീഡിയോയിൽ കുറിച്ചത്.
Also Read: 'എവിടെ ഒളിച്ചാലും അവൻ നിന്നെ തിന്നിരിക്കും'; പാമ്പിനെ വളർത്തുന്ന യുവതിക്ക് മുന്നറിയിപ്പ്!
"വെറും വയറ്റിൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ", "രാജുവേട്ടൻ ഇനി ഏതൊക്കെ റോൾ ചെയ്താലും, ഓലിക്കര സോജപ്പന്റെ തട്ട് താണു തന്നെ ഇരിക്കും", "രാവിലെ തന്നെ സോജപ്പനെകണ്ട് യൂട്യൂബ് തുറന്നു, ഇന്ന് നല്ല ദിവസം ആയിരിക്കും," എന്നിങ്ങനെ നൂറുകണക്കിന് കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്.
Also Read: 'അപ്പൊ തള്ളല്ലായിരുന്നല്ലേ...' വൈറലായി പപ്പുവിന്റെ ബ്രേക്കുപോയ ആ താമരശ്ശേരി യാത്ര; വീഡിയോ
മഹേഷ് സംവിധാനം ചെയ്ത കലണ്ടര്‍ ബാബു ജനാര്‍ദനന്‍ ആണ് എഴുതിയത്. പൃഥ്വിരാജിനൊപ്പം നവ്യ നായര്‍, സെറീന വഹാബ്, മുകേഷ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തില്‍ സോജപ്പന്റെ കഥാപാത്രത്തെ രസകരമായി അവതരിപ്പിക്കുന്ന പാട്ടാണ് കഴിഞ്ഞദിവസം 4കെ-യില്‍ വീണ്ടുമിറങ്ങിയത്.
Also Read: 'റഹ്മാൻ അന്നും ഇന്നും ഒരുപോലെ, ശോഭനയെ നോക്കിയിരുന്നു പോയി'; താരങ്ങളുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ
'പച്ചവെള്ളം തച്ചിന് സോജപ്പന്‍' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അഫ്‌സല്‍ യൂസഫ് ആണ്. പാട്ടിലെ പൃഥ്വിരാജിന്റെ പ്രകടനങ്ങളും കഥാപാത്രത്തിന്റെ ഭാവങ്ങളുമാണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്. ചിത്രത്തിലെ പല ഭാഗങ്ങളും നേരത്തേ തന്നെ ട്രോളുകളും മീമുകളുമായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പാട്ടിന്റെ രസകരമായ വരികളും വൈറലാണ്.
Read More: 'നാച്ചിയപ്പയല്ലേ ആ പെരിയ ബക്കറ്റ് ചിക്കന് നിലവിളിക്കുന്നേ..'; വൈറലായി ബിഗ് ബോസ് വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us