യൂടൂബ് ചാനലുകളുടെ കാലമാണിത്. ലോക്ക്ഡൗണും കോവിഡുമൊക്കെ ആളുകളെ വീടിനകത്ത് തളച്ചിട്ടതോടെ സെലിബ്രിറ്റികൾ മുതൽ കുട്ടികൾ വരെ യൂടൂബ് ചാനലുകളുമായി സജീവമാകുകയാണ്. നടൻ കൃഷ്ണകുമാറും ഭാര്യയും മക്കളുമടക്കം കുടുംബത്തിലെ ആറുപേരും യൂടൂബ് ചാനൽ ആരംഭിക്കുകയും എല്ലാവർക്കും സിൽവർ പ്ലേ ബട്ടൺ ലഭിക്കുകയും ചെയ്തത് അടുത്തിടെ വാർത്തയായിരുന്നു.
ഇപ്പോഴിതാ, 250 യൂടൂബ് ചാനലുകളുള്ള ഒരു മലയാളിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഇൻഷാദ് നസീമാണ് ആ അപൂർവ്വ നേട്ടത്തിന്റെ ഉടമ. 10 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുകയാണ് ഇൻഷാദ്. കോമഡി സിനിമകൾ, ഭക്തി ഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് ഈ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുന്നത്.
View this post on Instagram
50 സിൽവർ ബട്ടണുകളും രണ്ട് ഗോൾഡ് ബട്ടണുകളും ഇതുവരെ ഇൻഷാദ് സ്വന്തമാക്കിയിട്ടുണ്ട്. യൂടൂബേഴ്സിനെ സഹായിക്കാനും ഡിജിറ്റൽ മാർക്കറ്റിംഗ് പഠിപ്പിക്കാനുമായ നിരവധി കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്.
Read more: കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ; വീഡിയോ