പുണെ: ഐപിഎല്ലിന്റെ 11-ാം സീസണില്‍ മികച്ച പ്രകടനം കാഴ്‌ച വച്ച താരമാണ് ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിച്ച ദീപക് ചാഹര്‍. മികച്ച രീതിയിലുളള ബോളിങ്ങും ബാറ്റിങ്ങും ചാഹറിനെ ചെന്നൈയുടെ വിശ്വസ്‌ത താരമാക്കി മാറ്റി. ദീപക് ചാഹറിന്റെ പിന്നാലെ തന്നെ ബാറ്റേന്തിയിരിക്കുകയാണ് സഹോദരിയായ മാല്‍തി ചാഹര്‍.

ചാഹര്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഞായറാഴ്‌ചയാണ് മാല്‍തി പരിശീലനം നടത്തിയത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ചില ഷോട്ടുകള്‍ വളരെ മികച്ച രീതിയിലാണ് ചാഹര്‍ കണ്ടെത്തുന്നത്. എന്നാല്‍ കുറച്ച് കളിച്ച് കഴിഞ്ഞപ്പോള്‍ ഇനിയും ക്രീസില്‍ തുടരാനാവില്ലെന്ന് മനസ്സിലായതായി മാല്‍തി വ്യക്തമാക്കുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മൽസരത്തിനിടയിലായിരുന്നു മാല്‍തി ചാഹര്‍ ആദ്യമായി ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. മോഡലും നടിയുമായ മാല്‍തി തന്റെ സഹോദരന്റെ കളി കാണാനെത്തിയതായിരുന്നു അന്ന്. അതു മാത്രമല്ല ചെന്നൈ ക്യാപ്റ്റന്‍ ധോണിയുടെ കടുത്ത ആരാധിക കൂടിയാണ് മാല്‍തി.

ദീപകിനെ കൂടാതെ മാല്‍തിയുടെ മറ്റൊരു സഹോദരന്‍ കൂടി ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ താരമായ രാഹുല്‍. നിലവില്‍ ആഗ്രയിലെ ചാഹര്‍ അക്കാദമിയിലാണ് മാല്‍തിയും സഹോദരങ്ങളും ഉളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ