/indian-express-malayalam/media/media_files/uploads/2021/01/oru-kudam-song-dance.jpg)
സോഷ്യൽ മീഡിയയിൽ എവിടെയും 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ- മഹത്തായ ഭാരതീയ അടുക്കള' എന്ന ചിത്രത്തെ കുറിച്ചുള്ള ചർച്ചകളാണ്. ചിത്രം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തെ അനുകൂലിച്ചും വിമർശിച്ചുമൊക്കെ സംവാദങ്ങൾ പൊടിപൊടിയ്ക്കുകയാണ് എല്ലായിടത്തും.
ചിത്രത്തിലെ പാളുവ ഭാഷയിലുള്ള 'ഒരു കൊടം പാറ്' എന്ന പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. പാളുവ ഭാഷയിലുള്ള ഈ നാടൻപാട്ടിനൊപ്പം സ്വയം മറന്ന് ചുവടുവെയ്ക്കുന്നത് തൊമ്മിക്കുഞ്ഞ് രമ്യയെന്ന പെൺകുട്ടിയാണ്.
ഈ വരികൾ എഴുതിയ മൃദുലദേവി തന്നെയാണ് രമ്യയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മാത്യൂസ് പുളിക്കന്റെ സംഗീതത്തിൽ ഹരിത ബാലകൃഷ്ണനും സുലേഖ കാപ്പാടനുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Read more: അങ്ങനെയല്ല ഇങ്ങനെ പാടൂ, ചെറിയമ്മയെ പാട്ട് പഠിപ്പിക്കുന്ന മൂന്നു വയസ്സുകാരി; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.