Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

ലൈക്കുകളെക്കാള്‍ ഡിസ്ലൈക്കുകള്‍; പക്ഷെ ട്രെന്‍ഡിങില്‍ ഒന്നാമതായി ‘ഒരു അഡാര്‍’ ലിപ് ലോക്ക്

തമിഴ് ടീസറിന്റെ താഴെ മുഴുവന്‍ മലയാളികളുടെ കമന്റുകളാണ് എന്നതാണ് മറ്റൊരു രസകരമായ സംഭവം.

Oru Adaar Love, Priya, Roshan

ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് സോഷ്യല്‍ മീഡിയയുടെ ചങ്കായി മാറിയ താരമാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ റോഷനും പ്രിയയും അഭിനയിച്ച മാണിക്യ മലരയാ പൂവി എന്ന ഗാനമാണ് ആദ്യം പുറത്തിറങ്ങിയതും നവമാധ്യമങ്ങളില്‍ തരംഗമായതും.

എന്നാല്‍ പിന്നീടങ്ങോട്ട് സോഷ്യല്‍ മീഡിയ പ്രിയാ വാര്യര്‍ക്കെതിരെ ട്രോളുകള്‍ ഇറക്കുന്ന കാഴ്ചയാണ് കണ്ടത്. ചിത്രം ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തില്‍ തിയേറ്ററുകളില്‍ എത്തുകയാണ്. അതിന് മുമ്പായി ചിത്രത്തിന്റെ പുതിയ ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടീസറില്‍ പ്രിയയും റോഷനും തമ്മിലുള്ള സംഭാഷണവും തുടര്‍ന്നുള്ള ലിപ് ലോക് രംഗവുമാണ്. തമിഴിലാണ് ടീസര്‍ ഇറങ്ങിയിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കള്ളില്‍ 11,000 ലൈക്കുകളാണെങ്കില്‍ ഡിസ്ലൈക്കുകളുടെ എണ്ണം 24,000 ആണ്. എന്നാല്‍ വീഡിയോ ഒന്നാമതായി ട്രെന്‍ഡ് ചെയ്യുകയാണ്.

Read More: കണ്ണിറുക്കി മടുത്തു: പ്രിയാ വാര്യര്‍ അഭിമുഖം

തമിഴ് ടീസറിന്റെ താഴെ മുഴുവന്‍ മലയാളികളുടെ കമന്റുകളാണ് എന്നതാണ് മറ്റൊരു രസകരമായ സംഭവം.

‘ഒരു അഡാറ് ലവ്’എന്ന ചിത്രത്തില്‍ ചെറിയൊരു റോള്‍ ചെയ്യാനാണ് പ്രിയ എത്തിയത്. എന്നാല്‍ കണ്ണിറുക്കല്‍ രംഗം ഹിറ്റായതോടെ പ്രിയ ചിത്രത്തിലെ നായികയാകുകയായിരുന്നു. പ്രിയയ്ക്കായി തിരക്കഥ പോലും മാറ്റിയെഴുതി എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: അല്ലു അർജുനെ കണ്ണെറിഞ്ഞ് വീഴ്‌ത്തി പ്രിയ വാര്യർ

‘ലൗവേഴ്‌സ് ഡേ’ എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ പുറത്തിറക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവിനെ ശ്രദ്ധേയമാക്കിയത് ചിത്രത്തിലെ പ്രിയ വാര്യരുടെ കണ്ണിറുക്കൽ സീനായിരുന്നു. തുടർന്ന് ‘വിങ്ക് ഗേൾ’ എന്ന പേരിൽ ഇന്റർനാഷണൽ ചാനലുകളിൽ വരെ പ്രിയ വാര്യർ ചർച്ചാവിഷയമാവുകയായിരുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Oru adar love priya varrier roshan abdul omar lulu

Next Story
പൂരപ്പറമ്പിലെ ആവേശം സോഷ്യല്‍ മീഡിയയിലെത്തിച്ച ആ മിടുക്കി ഇവളാണ്
The moderation of comments is automated and not cleared manually by malayalam.indianexpress.com