/indian-express-malayalam/media/media_files/uploads/2022/08/Opticl-illusion-Observation-skill.jpg)
Optical illusion: ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള നമ്മുടെതായ ദൃശ്യധാരണയിലേക്കു പുതിയൊരു ഉള്‍ക്കാഴ്ച നല്‍കുന്ന ശദ്ധേയമായ ഒന്നാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പ്രതിഭാസം. ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നതോ നിഗൂഢമായതോ ആയ ഒരു ചിത്രമോ അല്ലെങ്കില്‍ സ്വാഭാവികമായി എടുത്ത ഫൊട്ടോയോ ആവാം.
വേട്ടക്കാരില്‍നിന്നു രക്ഷപ്പെടാന്‍ ചില മൃഗങ്ങള്‍ക്കും ജീവികള്‍ക്കും മറഞ്ഞിരിക്കാനുള്ള സവിശേഷമായ ചില കഴിവുകളുണ്ട്. ചില ജീവികള്‍ രൂപമാറ്റം തന്നെ വരുത്തുമ്പോള്‍ ചിലതു പ്രകൃതിക്കു തുല്യമായ നിറം സ്വീകരിക്കുന്നു. ഇതുപോലെ യഥാര്‍ഥത്തിലുള്ള ഒന്നിനെ മറച്ചുവയ്ക്കാനുള്ള കഴിവാണു മനുഷ്യര്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ എന്ന ആശയം ഉപയോഗിച്ച് കലയിലൂടെ പ്രകടിപ്പിക്കുന്നത്.
റഷ്യന്‍ കലാകാരനായ ഇഗോര്‍ ലൈസെങ്കോ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ സൃഷ്ടിയില്‍ അഗ്രഗണ്യനാണ്. അദ്ദേഹത്തിന്റെ ഈ ചിത്രം കാണുന്നയാളുടെ മാനസികാവസ്ഥയെ മാറ്റാന്‍ കഴിവുള്ളതാണ്.
ഒറ്റനോട്ടത്തില്‍ നിരവധി വ്യത്യസ്തമായ ഒരു താഴ്വര ചിത്രീകരിക്കുന്നതായി ചിത്രം തോന്നിക്കുന്നത്. എന്നാല്‍ സൂക്ഷിച്ചുനോക്കുമ്പോള്‍ മറ്റൊന്നായി തോന്നുന്ന ചിത്രം നമ്മുടെ തലച്ചോറിനു ശക്തമായ ജോലി നല്‍കാന്‍ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
നിങ്ങളുടെ നിരീക്ഷണ കഴിവുകളെ പരീക്ഷിക്കുന്നതാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ വെല്ലുവിളി. ചിത്രത്തില്‍ ആദ്യം കാണുന്ന കാര്യം എന്താണെന്നതു നിങ്ങളുടെ ശ്രദ്ധയെ വിശദമായി വെളിപ്പെടുത്തുന്നു. ചിത്രം നോക്കൂ.
/indian-express-malayalam/media/media_files/uploads/2022/08/Opticl-illusion-Observation-skill-1.jpg)
നിങ്ങള്‍ എന്താണ് കണ്ടത്?
സ്ത്രീകള്‍: ചിത്രത്തില്‍ നിങ്ങള്‍ ഒറ്റനോട്ടത്തില്‍ രണ്ടു സ്ത്രീകളെ കണ്ടുവോ? എങ്കില്‍ നിങ്ങള്‍ക്കു സാമാന്യം മികച്ച നിരീക്ഷണ കഴിവുണ്ട്. അതായത്, അടിസ്ഥാന വിവരങ്ങളൊന്നും നഷ്ടപ്പെടുത്താതിരിക്കാനുള്ള ശ്രദ്ധയുണ്ടെന്നാണു വിദഗ്ധര്‍ പറയുന്നത്.
ഒരു നായ: ഒരു ചെറു പീഠഭൂമി പോലുള്ള ഭൂപ്രകൃതിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന നായയുടെ തല നിരീക്ഷിക്കുന്നതാണു യഥാര്‍ത്ഥത്തില്‍ ഈ ദ്വിമാന ചിത്രം എന്താണെന്നതിലേക്ക് ആഴത്തില്‍ പോകുന്നത്. നായയെ ആദ്യം കണ്ടെത്തിയവര്‍ ശരാശരിയേക്കാള്‍ അല്‍പ്പം കൂടുതലാണ്.
ഒരു മുഖം: ചിത്രത്തില്‍ ഒരു മനുഷ്യമുഖം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്കു വിശദാംശങ്ങളില്‍ കുറ്റമറ്റ ശ്രദ്ധയുണ്ടെന്നാണു വിദഗ്ധരുടെ വിശകലനം സൂചിപ്പിക്കുന്നത്. ആ ശക്തമായ കാഴ്ചപ്പാടിന്റെ ബലത്തില്‍ നിങ്ങള്‍ വലിയ പ്രശ്നപരിഹാരകരായിരിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
നിങ്ങള്‍ക്കു മനുഷ്യന്റെ മുഖം കാണാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ രസകരമായ ഒരു കാര്യം പങ്കുവയ്ക്കാം. പീഠഭൂമിയെന്നു തോന്നുന്ന മുഖം യഥാര്‍ത്ഥത്തില്‍ പ്രശസ്ത ഐറിഷ് കവി ഓസ്‌കാര്‍ വൈല്‍ഡിന്റെ ഛായാചിത്രമാണ്. ചിത്രം ഈ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ കാഴ്ചയുടെ സ്രഷ്ടാവ് ഇതിലേക്കു സമര്‍ത്ഥമായി ചേര്‍ക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us