/indian-express-malayalam/media/media_files/uploads/2023/06/WhatsApp-Image-2023-06-03-at-15.06.31.jpeg)
ഒപ്റ്റിക്കൽ ഇലൂഷൻ
മനസിനെയും തലച്ചോറിനേയും ഒരേ സമയം വെല്ലുവിളിക്കുന്ന ഒപ്റ്റിക്കല്‍ ഇലൂഷൻ ചിത്രങ്ങള്‍ക്ക് കുട്ടികളുടെ മുതൽ മുതിർന്നവരുടെ ഇടയിൽ വരെ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. യാഥാർഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ കബളിപ്പിക്കാനും വെല്ലുവിളിക്കാനും കഴിയുന്ന ഇവ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നു.
കാട്ടിലെ ഒരു ദൃശ്യമാണ് കഴിഞ്ഞ ദിവസം നൽകിയിരുന്നത്.​ അവയിൽ ഒരു മൃഗം ഒളിച്ചിരിക്കുന്നുണ്ട്. അവയെ കണ്ടുപിടിക്കുക എന്നതായിരുന്നു നിങ്ങൾക്കുള്ള വെല്ലുവിളി. ആ മൃഗത്തെ നിങ്ങൾ കണ്ടെത്തിയിരുന്നോ? ഇല്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ചിത്രത്തിൽ ഉള്ളത് എട്ടുകാലിയാണോ അതോ മറ്റ് ഏതെങ്കിലും ജീവിയാണോ എന്ന് കണ്ടുപിടിക്കാനുള്ള വെല്ലുവിളിയാണ് കഴിഞ്ഞ ദിവസം നൽകിയത്. എന്നാൽ അത് എട്ടുകാലി തന്നെയാണോ? യഥാർഥത്തിൽ അത് എന്താണെന്ന് അറിയാൻ ഇവിടെ നോക്കുക.
/indian-express-malayalam/media/media_files/uploads/2023/06/WhatsApp-Image-2023-06-03-at-15.06.31.jpeg)
ഇന്നത്തെ ചിത്രത്തിൽ ചില അക്കങ്ങളാണ് ഉള്ളത്. അവ കണ്ടുപിടിക്കുക എന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി. കറുപ്പും വെളുപ്പും വരകൾ നിറഞ്ഞ ഒരു വൃത്തം, അതിനുള്ളിൽ മറഞ്ഞിരിക്കുന്ന അക്കങ്ങൾ എന്നിവയാണ് ചിത്രത്തിൽ ഉള്ളത്. ഒറ്റനോട്ടത്തിൽ വൃത്തം നീങ്ങുന്നതായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ അത് നിശ്ചലമാണ്.എന്നാൽ തുടങ്ങിയാലോ? താഴെ നൽകിയിക്കുന്ന ചിത്രത്തിൽ സൂക്ഷിച്ചു നോക്കൂക.
ബെനോൺവൈൻ എന്ന ഉപയോക്താവാണ് ഇത് ട്വിറ്ററിൽ പങ്കുവെച്ചത്. “നിങ്ങൾ ഒരു നമ്പർ കാണുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, ഏത് നമ്പർ?" പോസ്റ്റിനൊപ്പം അവർ കുറിച്ചു. ചിത്രത്തിൽ മറഞ്ഞിരിക്കുന്ന വ്യത്യസ്ത നമ്പറുകൾ ആളുകൾ എങ്ങനെ കാണുന്നു എന്നതാണ് രസകരം.
DO you see a number?
— Benonwine (@benonwine) February 16, 2022
If so, what number? pic.twitter.com/wUK0HBXQZF
അക്കങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് കഴിഞ്ഞോ? എന്താണ് നിങ്ങൾ​ കണ്ടെത്തിയ അക്കങ്ങൾ? 528 എന്ന അക്കമാണ് കൂടുതൽ വ്യക്തമായി കാണാൻ കഴിയുന്നത്. എന്നാൽ കുറച്ചുകൂടെ സൂക്ഷിച്ചു നോക്കിയാൽ 3452839 എന്നത് കാണാൻ കഴിയും. ഇനി നോക്കൂ ഈ അക്കങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.