Optical illusion: നിങ്ങളുടെ കണ്ണുകളെ കബളിപ്പിക്കുന്നതിനൊപ്പം തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍.
ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്തുന്നതിനുള്ള ചിന്തയും നിരീക്ഷണവും കൂടുന്തോറും ആശയക്കുഴപ്പവും വര്‍ധിക്കുന്നു.
എന്നിട്ടും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുകളിലേക്കു നിരന്തരം നിങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നതിനു കാരണമെന്താവും? സംശയമെന്ത് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഒരു വിനോദ പസില്‍ മാത്രമല്ല, കണ്ണിനും തലച്ചോറിനുമുള്ള പരിശീലനം കൂടിയാണ്. പ്രായഭേദമെന്യേ ദിവസവും ആയിരക്കണക്കിന് ആളുകളെയാണു കാന്തം കണക്കെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ആകര്‍ഷിക്കുന്നത്.
ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ ഒരു കൂറ്റൻ ഉണങ്ങിയ മരത്തില്‍ ഒളിഞ്ഞിരിക്കുന്ന കടുവയുണ്ട്. 10 സെക്കന്‍ഡിനുള്ളില്‍ കടുവയെ കണ്ടെത്തുകയെന്നതാണ് വെല്ലുവിളി. കടുവയെ കണ്ടാല്‍ ശരിക്കും നിങ്ങളുടെ ബുദ്ധി ‘വിമാനമല്ല, റോക്കറ്റ് തന്നെയാണ്.’ കാരണം അത് അത്രയധികം വെല്ലുവിളി നിറഞ്ഞതാണ് ഈ ചിത്രം.
വന്‍ മരത്തിന്റെ ചുവടാണ് ഉണങ്ങിക്കിടക്കുന്നത്. അതില്‍ ഒരു കടുവയുണ്ട്. പക്ഷേ മരത്തിന്റെ അതേ നിറത്തിലായതിനാല്‍ കണ്ടെത്തുക എളുപ്പമല്ല, ചിത്രം പരിശോധിക്കൂ.

ഇപ്പോള്‍ മനസിലായില്ലേ, നേരത്തെ പറഞ്ഞതുപോലെ കടുത്ത വെല്ലുവിളിയാണു കടുവ നല്‍കുന്നതതെന്ന്. ഇനി കടുവയെ 10 സെക്കന്‍ഡില്‍ കണ്ടെത്തൂ. കണ്ടെത്തിയവര്‍ക്ക് അഭിനന്ദനങ്ങള്‍. നിങ്ങളുടെ നിരീക്ഷണപാടവും കാഴ്ചയും അതിഗംഭീരം.
കടുവയെ കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ഒരു സുപ്രധാന സൂചന നല്‍കുന്നു. ചിത്രത്തിന്റെ വലതുവശത്താണു കടുവ ഒളിച്ചിരിക്കുന്നത്. സൂചന കിട്ടിയല്ലോ ഇനി എളുപ്പം എന്ന് കരുതാന്‍ വരട്ടെ. ഒന്നു കൂടി പരിശോധിക്കൂ.
എവിടെ കടുവ എന്നാണു ചോദ്യമെങ്കില്‍ ഇനിയും കുഴപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. താഴെ കൊടുത്തിരിക്കുന്ന കടുവയെ അടയാളപ്പെടുത്തിയിരിക്കുന്ന ചിത്രം കാണൂ. ഇപ്പോള്‍ പറയാന്‍ തോന്നുന്നില്ലേ, ‘എന്റെ പൊ്ന്നു കടുവേ ഇങ്ങനെയൊക്കെ പണിതരാമോ?’ എന്ന്.
