scorecardresearch

തണ്ണിമത്തന്‍ ഇലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന പാമ്പ്; 15 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താമോ?

Optical illusion: തണ്ണിമത്തനുകളും അതിന്റെ വള്ളികളുമുള്ള മനോഹരമായൊരു ഡിജിറ്റില്‍ പെയിന്റിങ്ങാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. ഇവയ്ക്കിടയില്‍ ഒരു പാമ്പിനെ ചിത്രകാരന്‍ സമര്‍ഥമായി ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ഇതിനെ 15 സെക്കന്‍ഡിനുള്ളില്‍ നിങ്ങള്‍ക്കു കണ്ടെത്താനാകുമോ?

author-image
Trends Desk
New Update
Optical illusion, spot the snake among watermelon, spot the snake optical illusion, ie malayalam

Optical illusion: വിസ്മയം ജനിപ്പിക്കുകയും ബുദ്ധിയെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലുകള്‍ നെറ്റിസണ്‍മാരുടെ ഹരമാണ്. ഓരോ ദിവസവും പുതിയ വെല്ലുവിളിക്കായി കാത്തിരിക്കുകയാണ് അവര്‍.

Advertisment

ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ എന്നത് മിഥ്യയായ കാഴ്ചയാണ്. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ എന്ന ആശയം പുതിയതല്ല. പുരാതന ഗ്രീസില്‍ ബി.സി. 3,500 വര്‍ഷം പഴക്കമുള്ള ഒപ്റ്റിക്കല്‍ മിഥ്യാധാരണകളുടെ തെളിവുകളുണ്ടെന്നാണു പറയപ്പെടുന്നത്. ഇന്ത്യയിലെ പല പുരാതന ശില്‍പ്പങ്ങളും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ വീക്ഷണകോണില്‍നിന്ന് കാണാന്‍ കഴിയുന്നവയാണ്.

നിറയെ തണ്ണിമത്തന്‍ വള്ളികള്‍ പടര്‍ന്നതു ചിത്രീകരിച്ചിരിക്കുന്ന മനോഹരമായൊരു ഡിജിറ്റില്‍ പെയിന്റിങ്ങാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. ചിത്രത്തില്‍ മുഴുവനായുള്ളതും മുറിച്ചതുമായ കുറേ തണ്ണിമത്തനുകളും കാണാം. ഇവയ്ക്കിടയില്‍ ഒരു പാമ്പ് ഒളിഞ്ഞിരിപ്പുണ്ട്. പാമ്പിനെ 15 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയുമോ?

Optical illusion, spot the snake among watermelon, spot the snake optical illusion, ie malayalam
Advertisment

ദി സണ്‍ വെബ്സൈറ്റിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. വളരെ സമര്‍ഥമായാണു ചിത്രീകരിച്ചിരിക്കുന്നത് എന്നതിനാല്‍ പാമ്പിനെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇക്കാര്യം മനസില്‍ വച്ച് ചിത്രം പരിശോധിച്ച് 15 സെക്കന്‍ഡില്‍ പാമ്പിനെ കണ്ടെത്തൂ. പാമ്പിനെ കണ്ടെത്തിയവര്‍ക്ക് അഭിനന്ദനങ്ങള്‍.

പാമ്പിനെ കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ഒരു സൂചന നല്‍കാം. പാമ്പിനു പച്ച നിറമാണ്. അതിനാല്‍ ശ്രദ്ധാപൂര്‍വം നോക്കുക. പാമ്പ് എവിടെയാണെന്നു കൂടുതല്‍ പേര്‍ ഇപ്പോള്‍ കണ്ടെത്തിക്കഴിഞ്ഞതായി പ്രതീക്ഷിക്കുന്നു. ഇതുവരെയും പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ താഴെ കാണുന്ന ചിത്രം നോക്കൂ.

Optical illusion, spot the snake among watermelon, spot the snake optical illusion, ie malayalam
Viral Trending Social Media

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: