scorecardresearch

സീബ്രകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന സിംഹം; 10 സെക്കന്‍ഡില്‍ കണ്ടെത്താമോ?

Optical illusion: നെറ്റിസണ്‍മാരുടെ അഡിക്ഷനായി മാറിയിരിക്കുകയാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. സീബ്രകള്‍ക്കിടയില്‍ ഒളിച്ചിരുന്ന സിംഹത്തെ 10 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താനാണ് ഇന്നത്തെ വെല്ലുവിളി

Optical illusion: നെറ്റിസണ്‍മാരുടെ അഡിക്ഷനായി മാറിയിരിക്കുകയാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. സീബ്രകള്‍ക്കിടയില്‍ ഒളിച്ചിരുന്ന സിംഹത്തെ 10 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താനാണ് ഇന്നത്തെ വെല്ലുവിളി

author-image
Trends Desk
New Update
Optical Illusion Pictures, Spot lion among zebras, Optical Illusion Viral Picture

Optical illusion: നെറ്റിസണ്‍മാരുടെ അഡിക്ഷനാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. ഇത്തരം ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്തുന്നത് ആളുകള്‍ക്കു വെറുമൊരു നേരമ്പോക്കു മാത്രമല്ല, ബുദ്ധിപരമായ വ്യായാമം കൂടിയാണ്. ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്തുന്നത് അത്ര ലളിതമല്ലെങ്കിലും അടുത്തതില്‍ എന്തായാലും വിജയിക്കുമെന്ന വാശി ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്കു കൂടുതല്‍ സ്വീകാര്യത സൃഷ്ടിക്കുന്നു.

Advertisment

ഒറ്റനോട്ടത്തില്‍ ഇത് എളുപ്പമെന്നു തോന്നുമെങ്കിലും കാര്യത്തോട് അടുക്കുമ്പോള്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം സൃഷ്ടിച്ചയാളുടെ കൗശലം നാം തിരിച്ചറിയും. ചിത്രത്തില്‍ ഒളിച്ചിരിക്കുന്നതു കണ്ടെത്താന്‍ ഗൗരവമായി തിരയാന്‍ തുടങ്ങിയാല്‍, അതു നിങ്ങളുടെ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കും. ഒടുവില്‍ തലപെരുത്ത് ഉത്തരം കണ്ടെത്തുന്നതോടെ വല്ലാത്തൊരു ആശ്വാസവും സന്തോഷവും തോന്നും.

പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന രീതിയില്‍ മറഞ്ഞിരിക്കാന്‍ കഴിവുള്ളവയാണു വന്യജീവികള്‍. അത്തരം ജീവികളെ കണ്ടെത്തുകയെന്നതാണു മിക്ക ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളും നല്‍കുന്ന വെല്ലുവിളി. ഇന്നത്തെ ചിത്രവും അത്തരത്തിലൊന്നാണ്.

Advertisment

സീബ്രകള്‍ക്കിടയില്‍ ഒളിച്ചിരുന്ന സിംഹത്തെയാണ് ഇന്നു കണ്ടെത്തേണ്ടത്. 10 സെക്കന്‍ഡിനുള്ളില്‍ സിംഹത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ നിരീക്ഷണപാടവം വളരെ മികച്ചതാണെന്നതിനു വേറെ തെളിവ് ആവശ്യമില്ല. അപ്പോള്‍ തുടങ്ങുകയല്ലേ കൗണ്ട് ഡൗണ്‍. അതിനു മുന്‍പായി ചിത്രം ശ്രദ്ധിക്കൂ.

ചിത്രത്തില്‍ വരച്ചിരിക്കുന്ന സീബ്രകളെയാണു കാണാന്‍ കഴിയുക. അവയ്ക്കിടയില്‍ എവിടെയോ ആണ് സിംഹം ഒളിഞ്ഞിരിക്കുന്നത്. 10 സെക്കന്‍ഡിനുള്ളില്‍ ചിലരെങ്കിലും സിംഹത്തെ കണ്ടെത്തിയെന്നു പ്രതീക്ഷിക്കുന്നു. നിങ്ങളുടെ നിരീക്ഷണ കഴിവിന് അഭിനന്ദനങ്ങള്‍.

കണ്ടെത്താന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട. നിങ്ങളെ സഹായിക്കാന്‍ ഒരു സൂചന ഇതാ, സിംഹം സീബ്രയുടെ ശരീരത്തിലാണു മറഞ്ഞിരിക്കുന്നത്. ഇനി ഒരിക്കല്‍ കൂടി ചിത്രം സൂക്ഷ്മമായി നോക്കി സിംഹത്തെ കണ്ടെത്തൂ.

ഇപ്പോള്‍ നിങ്ങള്‍ സിംഹത്തെ എളുപ്പത്തില്‍ കണ്ടെത്തിയെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും സിംഹത്തെ കണ്ടെത്താന്‍ കഴിയാത്തവര്‍ ആരെങ്കിലുമുണ്ടോ? എങ്കില്‍ അവര്‍ക്കായി സിംഹത്തെ അടയാളപ്പെടുത്തിയ ചിത്രം നല്‍കുന്നു. അതും മറ്റു ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങളം കണ്ട് പരിശീലിച്ച് അത്ര വെല്ലുവിളി വിജയിക്കാന്‍ ഒരുങ്ങൂ.

Optical Illusion Pictures, Spot lion among zebras, Optical Illusion Viral Picture
Viral Post Lion Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: