scorecardresearch
Latest News

കാട്ടില്‍ മറഞ്ഞിരിക്കുന്ന ജാഗ്വറിനെ 13 സെക്കന്‍ഡില്‍ കണ്ടെത്താമോ?

Optical illusion: കാട്ടില്‍ മറഞ്ഞിരിക്കുന്ന ജാഗ്വറിനെ കണ്ടെത്താന്‍ നിങ്ങള്‍ക്കു സാധിക്കുമോയെന്നതാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചലഞ്ച്. 13 സെക്കന്‍ഡിനുള്ളിലാണു ജാഗ്വറിനെ കണ്ടെത്തേണ്ടത്

കാട്ടില്‍ മറഞ്ഞിരിക്കുന്ന ജാഗ്വറിനെ 13 സെക്കന്‍ഡില്‍ കണ്ടെത്താമോ?

Optical illusion: വന്യജീവികളെയും പാമ്പുകളെയുമൊക്കെ മനുഷ്യര്‍ക്കു പൊതുവെ പേടിയാണെങ്കിലും അവയോടുള്ള ഇഷ്ടവും കൗതുകവും വലുതാണ്. അതുകൊണ്ട് മറഞ്ഞിരിക്കുന്ന ഇത്തരം ജീവികളെ കണ്ടെത്താനുള്ള ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചലഞ്ചുകളില്‍ പ്രത്യേക ആവേശത്തോടെയാണു നെറ്റിസണ്‍സ് പങ്കെടുക്കുന്നത്.

ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചലഞ്ചുകള്‍ രസകരമായ ഒരു പസില്‍ ഗെയിമായി ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും തരംഗമാണ്. ഇത്തരം ഗെയിമുകള്‍ വലുപ്പച്ചെറുപ്പമില്ലാതെ ജീവിതത്തിന്റെ നാനാതുറകളിലുള്ള നെറ്റിസണ്‍മാരുടെ മനം കവരുന്നു. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലേറെയും മറഞ്ഞിരിക്കുന്ന ജീവികളെ കണ്ടുപിടിക്കാനുള്ളതാണ്.

ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ ഒരു ജാഗ്വര്‍ മറഞ്ഞിരിപ്പുണ്ട്. അത് എവിടെയാണു 13 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയുമോ? കൃത്യം സമയത്തിനുള്ളില്‍ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ നിരീക്ഷണപാടവത്തിനും ബുദ്ധിശക്തിയ്ക്കും ഇനിയൊരു വെല്ലുവിളിയില്ലെന്നു ചുരുക്കം.

Optical illusion, Optical Illusion Pictures, spot the hidden jaguar, trending, ie malayalam

ഫ്രഷേഴ്‌സ് ലൈവില്‍ ആദ്യമായി പങ്കുവച്ച ചിത്രം ഇതിനകം തന്നെ നിങ്ങള്‍ പരിശോധിച്ചു കഴിഞ്ഞിട്ടുണ്ടാവുമല്ലോ? ഉത്തരം ലഭിച്ചോ? 13 സെക്കന്‍ഡിനുള്ളിലാണു നിങ്ങള്‍ ജാഗ്വറിനെ കണ്ടെത്തിയതെങ്കില്‍ നിങ്ങള്‍ക്ക് ഉശിരന്‍ കയ്യടി. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചലഞ്ചില്‍ പകരം വയ്ക്കാനില്ലാത്ത മാസ്റ്ററാണു നിങ്ങള്‍.

ചിത്രത്തില്‍ ഇപ്പോഴും ജാഗ്വറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വിഷമിക്കേണ്ട. ജാഗ്വര്‍ എവിടെയാണെന്നതിന് ഒരു സൂചന തരാം. ചിത്രത്തിലെ മരത്തിനു ചുറ്റും ശ്രദ്ധാപൂര്‍വം നോക്കുക. ജാഗ്വറിനെ കണ്ടെത്താം.

ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ജാഗ്വര്‍ നിങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തിയെന്നു പ്രതീക്ഷിക്കുന്നു. ഇനിയും കണ്ടെത്താന്‍ കഴിയാത്തവര്‍ താഴെ നല്‍കിയിരിക്കുന്ന ചിത്രം പരിശോധിക്കൂ. അതില്‍ ജാഗ്വര്‍ എവിടെയാണെന്നു വട്ടമിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.

Optical illusion, Optical Illusion Pictures, spot the hidden jaguar, trending, ie malayalam

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Optical illusion spot the hidden jaguar within 13 seconds