scorecardresearch

ഈ ചിത്രം പറയും നിങ്ങളുടെ ഐക്യു നില; ഒളിഞ്ഞിരിക്കുന്ന 16 ജീവികളില്‍ എത്രയെണ്ണത്തെ കണ്ടെത്താനാവും?

1872 മുതല്‍ പ്രചരിക്കുന്ന ഈ ചിത്രം കാഴ്ചക്കാരെ വലിയതോതില്‍ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. ഒളിഞ്ഞിരിക്കുന്ന 16 ജീവികളെ 32 സെക്കന്‍ഡിലാണു കണ്ടെത്തേണ്ടത്

1872 മുതല്‍ പ്രചരിക്കുന്ന ഈ ചിത്രം കാഴ്ചക്കാരെ വലിയതോതില്‍ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. ഒളിഞ്ഞിരിക്കുന്ന 16 ജീവികളെ 32 സെക്കന്‍ഡിലാണു കണ്ടെത്തേണ്ടത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
optical illusion, optical illusion IQ test, optical illusion viral picture

അടുത്തിടെയായി ഇന്റര്‍നെറ്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. ഓരോ ദിവസവും ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ലോകമെമ്പാടമുള്ള ലക്ഷക്കണക്കിന് ആളുകളെ കാന്തം കണക്കെ ആകര്‍ഷിക്കുകയാണ്.

Advertisment

വിനോദത്തിനുവേണ്ടി മാത്രമുള്ളവയല്ല ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. അവ തലച്ചോറിനും കണ്ണിനും വെല്ലുവിളി ഉയര്‍ത്തുന്നവ കൂടിയാണ്. ഒറ്റനോട്ടത്തില്‍ കാഴ്ചക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്ന ചിത്രങ്ങള്‍ വിശദമായ നോട്ടത്തില്‍ കൂടുതല്‍ വഴിതെറ്റിക്കും.

കഷ്ടപ്പെട്ടുള്ള നിരീക്ഷണത്തിനൊടുവില്‍ ഉത്തരം കണ്ടെത്തുന്നതു വലിയ ആഹ്ളാദവും അമ്പരപ്പുമാണു മിക്കവരിലും സൃഷ്ടിക്കുക. ഇനി അടുത്തതില്‍ നേരത്തെ ഉത്തരം കണ്ടെത്താനാവുമെന്ന പ്രതീക്ഷ ഉടലെടുക്കുകയും ചെയ്യും. ഇതാണ് ഒന്നിനു പുറകെ ഒന്നായി ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്കു പിന്നാലെ നെറ്റിസണ്‍സ് വിടാതെ സഞ്ചരിക്കാനുള്ള പ്രധാന കാരണം.

Advertisment

നിങ്ങളുടെ ഐക്യു നിലവാരത്തെ പരീക്ഷിക്കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്ക് അനേകം വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. 1872 മുതല്‍ പ്രചരിക്കുന്ന ഈ ചിത്രം കാഴ്ചക്കാരെ വലിയതോതില്‍ ആശയക്കുഴപ്പത്തിലാക്കുന്നതാണ്.

ഒളിഞ്ഞിരിക്കുന്ന 16 ജീവികളെ 32 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തുകയെന്നതാണു വെല്ലുവിളി. എത്ര മൃഗങ്ങളെ കണ്ടെത്തുന്നുവെന്നത് അനുസരിച്ചിരിക്കും നിങ്ങളുടെ ഐക്യു നിലവാരം, ചിത്രം പരിശോധിക്കൂ.

optical illusion, optical illusion IQ test, optical illusion viral picture

ഭക്ഷണം തേടി മരത്തില്‍ കയറാന്‍ ശ്രമിക്കുന്ന കുറുക്കനെ നിങ്ങള്‍ക്ക് ചിത്രത്തില്‍ എളുപ്പത്തില്‍ കാണാം. എന്നാല്‍ അത്രയെളുപ്പം പിടിതരാത്ത കുറച്ചുപേര്‍ കൂടി ചിത്രത്തിലുണ്ട്. അവയെയാണു കണ്ടത്തേണ്ടത്. അത്ര എളുപ്പമല്ലെന്നാണ് ഇതുവരെയുള്ള പ്രതികരണങ്ങളില്‍നിന്നു വ്യക്തമാവുന്നത്.

129-നു മുകളില്‍ ഐക്യു നിലയുള്ള ആളുകള്‍ക്ക് മാത്രമേ 32 സെക്കന്‍ഡിനുള്ളില്‍ 16 ജീവികളെ കണ്ടെത്താന്‍ കഴിയൂ. നിങ്ങളുടെ ഐക്യു നില പരിശോധിക്കാനുള്ള അവസരമാണ് ഇതെന്നു ചുരുക്കും.

32 സെക്കന്‍ഡിനുള്ളില്‍ 16 മൃഗങ്ങളെയും കണ്ടെത്തിയാല്‍ നിങ്ങള്‍ ഏറ്റവും മികച്ച ഐക്യു ഉള്ളവരാണണ്. ഇനി കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ചില സൂചനകള്‍ ഇതാ.

optical illusion, optical illusion IQ test, optical illusion viral picture

ചിത്രത്തില്‍ കുറുക്കന്‍ എവിടെയാണു നോക്കുന്നതെന്നു ശ്രദ്ധിക്കുകയെന്നതാണ് ആദ്യ സൂചന. ഇനി കുതിര, ആട്, കുഞ്ഞാട്, പക്ഷികള്‍ എന്നിവയെ കണ്ടെത്താന്‍ ശ്രമിക്കൂ. കണ്ടെത്താന്‍ കഴിഞ്ഞോ?

ചില സൂചനകള്‍ കൂടി നല്‍കാം. അടിക്കാടില്‍ ഒരു പന്നി ഒളിച്ചിരിപ്പുണ്ട്. ഇടതുവശത്തുള്ള മരത്തിന്റെ താഴെ ഭാഗത്ത് മൂന്ന് മനുഷ്യ മുഖങ്ങളുണ്ട്. വലതു വശത്തെ മരത്തിലും ശ്രദ്ധിക്കാന്‍ മറക്കരുത്. അവിടെ രണ്ട് മനുഷ്യ മുഖങ്ങളുണ്ട്. കാടിന്റെ അടിത്തട്ടില്‍ കുറച്ച് മൃഗങ്ങള്‍ കൂടിയുണ്ട്.

എല്ലാം കണ്ടെത്താന്‍ കഴിയാത്തവര്‍ താഴെ നല്‍കിയിരിക്കുന്ന അടയാളപ്പെടുത്തിയിരിക്കുന്ന ചിത്രം നോക്കൂ.

optical illusion, optical illusion IQ test, optical illusion viral picture
Social Media Viral Photo Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: