/indian-express-malayalam/media/media_files/uploads/2022/08/Old-man-in-the-hosue-Optical-illusion.jpg)
കാഴ്ചക്കാരുടെ കണ്ണുകളെ കബളിപ്പിക്കുന്നതിനൊപ്പം മത്സരക്ഷമത സൃഷ്ടിക്കുകയെന്നതാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ ഉദ്ദേശ്യം. മറഞ്ഞിരിക്കുന്നവയെ കണ്ടെത്താനുള്ള മനസിന്റെ ആവേശത്തിനൊപ്പം പക്ഷേ കണ്ണുകള്‍ എത്തിയെന്നു വരില്ല. ഇവിടെ ക്ഷമ നമ്മളെ ചുറ്റിക്കും.
ഒറ്റനോട്ടത്തില്‍ ഒരു പാറ്റേണും വീണ്ടും നോക്കുമ്പോള്‍ മറ്റൊരു പാറ്റേണുമാണു കാണാന്‍ കഴിയുകയെന്നതാണു മിക്ക ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെയും പ്രത്യേക. ഇതിനിടെയാണു മറഞ്ഞിരിക്കുന്ന രൂപങ്ങള്‍ കണ്ടെത്തേണ്ടത്. 'നിങ്ങള്‍ സ്വന്തം കണ്ണുകളെ വിശ്വസിക്കരുത്, അവ വഞ്ചിക്കും' എന്ന വാചകം പ്രസക്തമാകുന്നത് ഇവിടെയാണ്. അതായത് കുറേ വ്യാജങ്ങള്‍ക്കിടയിലാണു സത്യം കണ്ടെത്തേണ്ടത്.
മറഞ്ഞിരിക്കുന്നവയെ കണ്ടെത്താനുള്ള വെല്ലുവിളിയാണു മിക്ക ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളും മുന്നോട്ടുവയ്ക്കുന്നതെങ്കിലും എല്ലാം അങ്ങനെയല്ല. ചിലതൊക്കെ നമ്മുടെ ഐക്യു നിലവാരം പരിശോധിക്കാനുള്ള വെല്ലുവിളിയാണ്. ഈ ചിത്രവും അത്തരത്തിലുള്ള ഒന്നാണ്. ചിത്രം പരിശോധിക്കൂ.
/indian-express-malayalam/media/media_files/uploads/2022/08/Old-man-in-the-hosue-Optical-illusion.jpg)
മരക്കസേരയിലിരുന്ന് മേശപ്പുറത്തെ കടലാസില്‍ എഴുതുന്ന വയോധികനെയാണു ചിത്രത്തില്‍ കാണാനാവുന്നത്. ഇതില്‍ ടാസ്‌കൊന്നുമില്ല. എന്നാല്‍ വയോധികന്‍ ഇരിക്കുന്നത എവിടെയാണ്, വീടിനുള്ളിലാണോ? അതോ പുറത്തോ? ഈ ചോദ്യത്തിനാണു നിങ്ങള്‍ ഉത്തരം നല്‍കേണ്ടത്.
വയോധികന്‍ ഇരിക്കുന്നത് വീടിന്റെ പുറംഭാഗത്താണെന്നു പറഞ്ഞവര്‍ ഏറെയാണ്. വീടിനുള്ളിലാണ് ഇരിക്കുന്നതെന്നു പറഞ്ഞവരും കുറവല്ല. ഓരോ തവണ നോക്കുമ്പോഴും കടുത്ത ആശയക്കുഴപ്പമാണു ചിത്രം നല്‍കുന്നത്.
/indian-express-malayalam/media/media_files/uploads/2022/08/Old-man-in-the-hosue-Optical-illusion.jpg)
ചിത്രം ഒരിക്കൽ കൂടി നിങ്ങളൊന്നു ശ്രമിച്ചുനോക്കൂ. ശരിയായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഐക്യു നിലവാരത്തിന്റെ കാര്യത്തില്‍ നിങ്ങളൊരു പുലിയാണ്.
യഥാര്‍ത്ഥത്തില്‍ വയോധികന്‍ വീടിനുള്ളിലാണ് ഇരിക്കുന്നത്. ശരിയായ ഉത്തരം കണ്ടെത്തിയവര്‍ക്ക് അഭിനന്ദനങ്ങള്‍. എന്നാല്‍ ചിലര്‍ക്ക് ഇനിയും ആശയക്കുഴപ്പം മാറിയിട്ടുണ്ടാവില്ല. ചിത്രം ഒന്നുകൂടി സൂക്ഷിച്ചുനോക്കൂ. എന്നിട്ടും ആശയക്കുഴപ്പം മാറിയിട്ടില്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ.
/indian-express-malayalam/media/media_files/uploads/2022/08/Old-man-in-the-hosue-Optical-illusion-1.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.