scorecardresearch
Latest News

എത്ര കുതിരകളെ കണ്ടെത്താന്‍ കഴിയും? ഈ ചിത്രം പറയും നിങ്ങളുടെ ബുദ്ധിശക്തി

Optical illusion: പ്രത്യക്ഷത്തില്‍ രണ്ടു കുതിരകളെ മാത്രം കാണാന്‍ കഴിയുന്നതാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. എന്നാല്‍ കുറേയെറെ കുതിരകള്‍ ഒളിഞ്ഞിരിപ്പുണ്ട്. അവ എത്രയെന്നു കൃത്യമായി കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയുമോ?

എത്ര കുതിരകളെ കണ്ടെത്താന്‍ കഴിയും? ഈ ചിത്രം പറയും നിങ്ങളുടെ ബുദ്ധിശക്തി

Optical illusion: ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലെന്നതു ബുദ്ധിപരവും ആവേശകരവുമായ ഒരു ഗെയിമാണ്. ഈ ഗെയിമില്‍ സ്മാര്‍ട്ടായി തിരഞ്ഞാല്‍ മാത്രമേ നിങ്ങള്‍ക്കു വിജയിക്കാനാവൂ. ക്ഷമയും മികച്ച നിരീക്ഷണപാടവും ഉള്ളവര്‍ക്കു മാത്രം വിജയിക്കാന്‍ കഴിയുന്ന ഗെയിമാണിത്.

സാധാരണയായി ഒരു രംഗം എങ്ങനെ കാണുകയും മനസിലാക്കുകയും ചെയ്യുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ പസിലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരാളുടെ കാഴ്ചയാവില്ല മറ്റൊരാളുടേത്. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്ര വെല്ലുവിളികള്‍ നേരിടുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ്.

ചിത്രത്തില്‍ ശരിക്കും എത്ര കുതിരകളുണ്ടെന്നു കണ്ടെത്താനുള്ളതാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിം. മനോഹരമായ ഈ പെയിന്റിങ്ങില്‍ ഒറ്റനോട്ടത്തില്‍ നമുക്ക് രണ്ടു കുതിരകളെ കാണാം. എന്നാല്‍ കുറേയെറെ കുതിരകള്‍ മറഞ്ഞിരിപ്പുണ്ട്. അവ എത്രയെന്നു കണ്ടെത്തുകയാണു വെല്ലുവിളി.

Optical illusion, optical illusion viral, spot the hidden horses, spot the hidden horses optical illusion

ചിത്രത്തിലെ പല കുതിരകളും യഥാര്‍ഥത്തിലുള്ളവയല്ല. അവയെ കൃത്രിമമായി സൃഷ്ടിച്ചവയാണ്. അതിനാല്‍ മുഴുവന്‍ കുതിരകളെയും എളുപ്പം കണ്ടെത്താമെന്ന പ്രതീക്ഷ വേണ്ട. ഇനി കൃത്യമായി ഉത്തരം കണ്ടെത്താന്‍ കഴിയുമെങ്കില്‍ ഒപ്റ്റിക്കല്‍ ഇല്ല്യൂഷനിലെ പ്രതിഭയാണു നിങ്ങള്‍.

തൊട്ടുമുകളില്‍ കൊടുത്തിരിക്കുന്ന ചിതം ഇതിനകം പരിശോധിച്ചിട്ടുണ്ടാവുമല്ലോ. നിങ്ങള്‍ മുഴുവന്‍ കുതിരകളെയും കണ്ടെത്തിക്കഴിഞ്ഞെന്നു പ്രതീക്ഷിക്കുന്നു.

ഇതിനു മുന്‍പ് ഈ മത്സരത്തില്‍ പങ്കെടുത്തവര്‍ കുതിരകളുടെ എണ്ണം സംബന്ധിച്ച് പല ഉത്തരമാണു നല്‍കിയത്. ചിലര്‍ നാലെണ്ണത്തിനെ കണ്ടെത്തിയപ്പോള്‍ മറ്റു ചിലര്‍ ആറ് എന്നും എട്ട് എന്നുമൊക്കെ ഉത്തരം നല്‍കി. ചിലരാവട്ടെ 10 എണ്ണത്തിനെ വരെ തിരിച്ചറിഞ്ഞു.

ഈ പറഞ്ഞതൊക്കെയാണോ നിങ്ങളുടെയും ഉത്തരം? എങ്കില്‍ അല്‍പ്പം വിഷമത്തോടെ പറയട്ടെ ഉത്തരങ്ങള്‍ തെറ്റാണ്. ചിത്രത്തില്‍ ആകെ 16 കുതിരകളാണുള്ളത്. മുഴുവന്‍ എണ്ണത്തെയും തിരിച്ചറിഞ്ഞവര്‍ക്ക് ഉശിരന്‍ കയ്യടി.

മുഴുവന്‍ കുതിരകളെയും കണ്ടെത്താന്‍ കഴിയാത്തവരും 16 എണ്ണമൊന്നും ചിത്രത്തിലില്ല എന്നു പറയുന്നവരും താഴെ കൊടുത്തിരിക്കുന്ന ചിത്രം പരിശോധിക്കൂ. അതില്‍ 16 കുതിരകളെയും എണ്ണത്തെയും അടയാളപ്പെടുത്തിയിട്ടുണ്ട്.

Optical illusion, optical illusion viral, spot the hidden horses, spot the hidden horses optical illusion

ഇപ്പോള്‍ മനസിലായില്ലേ, ഈ വെല്ലുവിളി കടുപ്പം തന്നെയായിരുന്നുവെന്ന്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Optical illusion how many horses are in this picture genius only can find all