ഒരാളുടെ കാഴ്ചയേയും ബുദ്ധിയേയും ബോധത്തെയുമൊക്കെ ഒരേസമയം പരീക്ഷിക്കുന്നവയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നിങ്ങളുടെ കണ്ണുകളും തലച്ചോറും എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് കാണിച്ചു തരിക കൂടിയാണ് ഇത്തരം ചിത്രങ്ങൾ. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ നിങ്ങളുടെ തലച്ചോറിനെ കൂടുതൽ ഷാർപ്പാക്കുകയാണ്. ഒരു കാര്യത്തെ കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കാനും മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ മനസ്സിലാക്കാനും ഒപ്റ്റിക്കൽ ഇല്യൂഷൻ നിങ്ങളെ സഹായിക്കും. ‘നോക്കലും’ ‘കാണലും’ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ യഥാർത്ഥത്തിൽ സഹായിക്കുന്നുണ്ട്.
കാഴ്ചയേയും ബുദ്ധിയേയും പരീക്ഷിക്കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ കാണാനും അതിനകത്ത് ഒളിഞ്ഞിരിക്കുന്ന കൗതുകങ്ങൾ കണ്ടെത്താനും ഇഷ്ടമുള്ള ആളുകൾ ഏറെയാണ്. ദശലക്ഷക്കണക്കിന് ആളുകളെയാണ് നിത്യേനയെന്ന രീതിയിൽ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ആകര്‍ഷിക്കുന്നത്.
ബുദ്ധിമുട്ടുള്ള പസിലുകൾ നിങ്ങളുടെ മസ്തിഷകത്തെ കൂടുതൽ ചിന്തിപ്പിക്കുകയും അതുവഴി മസ്തിഷകത്തിന് വ്യായാമം നൽകുകയുമാണ്. നിറം, പ്രകാശം, പാറ്റേണുകൾ എന്നിവയെല്ലാം പ്രത്യേക രീതിയിൽ സംയോജിപ്പിച്ച് ഒരു കൺകെട്ടുവിദ്യയെന്ന പോലെ തലച്ചോറിനെ കബളിപ്പിക്കുകയാണ് ഓരോ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും.

മുകളിൽ നൽകിയിരിക്കുന്ന വർണാഭമായ ചിത്രത്തിനിടയിൽ ഒരു പ്രേതരൂപം ഒളിഞ്ഞിരിപ്പുണ്ട്. എത്രപേർക്ക് അഞ്ചു സെക്കന്റിനുള്ളിൽ ഈ രൂപം കണ്ടെത്താനാവും എന്നു പരിശോധിച്ചു നോക്കൂ. നിശ്ചിത സമയത്തിന് അകത്ത് അതു കണ്ടെത്താനായാൽ നിങ്ങളുടെ ഐക്യു ഉയർന്ന നിലവാരം പുലർത്തുന്നു എന്നാണ് അർത്ഥം.

കണ്ടെത്താനായില്ലേ, എങ്കിൽ ചിത്രത്തിന്റെ താഴെ ഭാഗത്തേക്ക് നോക്കൂ. ഇടതുവശത്തായി ഒരു പ്രേതരൂപം ഒളിഞ്ഞിരിക്കുന്നത് കാണാം.