Optical illusion game: ഒറ്റനോട്ടത്തില്‍ കാണുന്ന പാറ്റേണ്‍ മാത്രമേ മിക്കവര്‍ക്കും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ എത്ര പരിശോധിച്ചാലും കണ്ണില്‍ പെടുകയുള്ളൂ. എന്തായിരിക്കും ഇതിനു കാരണം?
വളരെ ലളിതമായി ഉത്തരം പറയാം, കാഴ്ചക്കാരുടെ കണ്ണിനെയും ചിന്തയെയും വഴിതെറ്റിക്കുകയെന്നാണ് ഇത്തരം ചിത്രങ്ങളുടെ ഉദ്ദേശ്യം തന്നെ. ചിത്രത്തിലെ മറ്റു രൂപങ്ങളോടും നിറങ്ങളോടും സമാനമായിട്ടായിരിക്കും ചിത്രത്തില്‍ ഉത്തരം ഒളിച്ചുവച്ചിരിക്കുക.
ഇന്നത്തെ ഒപ്റ്റിക്കല്‍ ഭ്രമം വളരെ രസകരമാണ്. ഉണങ്ങിയ പുല്മേടില് സീബ്രക്കൂട്ടത്തെ ഒറ്റനോട്ടത്തില്‍ നിങ്ങള്‍ക്കു കാണാം. എന്നാല്‍ അവയെ വേട്ടയാടാന്‍ ഒരു കടുവ ഒളിച്ചിരിപ്പുണ്ട്. അതിനെ കണ്ടെത്തുകയെന്നതാണു വെല്ലുവിളി.
എന്നാല്‍ അതത്ര എളുപ്പമല്ല, ചിത്രത്തില്‍ ഇതുവരെ കടുവയെ കണ്ടെത്തിയത് ഒരു ശതമാനം പേര് മാത്രമാണ്. ചിത്രം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.

ചിത്രം സൂക്ഷ്മമായി പരിശോധിക്കൂ. കുറച്ചുപേരെങ്കിലും കടുവയെ എളുപ്പത്തില്‍ കണ്ടെത്തി കഴിഞ്ഞിട്ടുണ്ടാവുമല്ലോ, അഭിനന്ദനങ്ങള്‍.
കടുവയെ കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ഒരു സൂചന തരാം. ചിത്രത്തിന്റെ വലതുവശത്താണ് കടുവയുള്ളത്.
ഇനി ചിത്രം ഒന്നുകൂടി സൂക്ഷ്മമായി പരിശോധിച്ച് കടുവയെ കണ്ടെത്താന്‍ ശ്രമിക്കൂ. ഇപ്പോള്‍ കുറച്ചുപേര്‍ കൂടി കടുവയെ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ. കഴിയാത്തവര്‍ ചുവടെയുള്ള ചിത്രം പരിശോധിക്കൂ.
