/indian-express-malayalam/media/media_files/uploads/2023/06/cats.jpg)
ഒപ്റ്റിക്കൽ ഇലൂഷൻ
മനസിനെയും തലച്ചോറിനേയും ഒരേ സമയം വെല്ലുവിളിക്കുന്ന ഒപ്റ്റിക്കല്‍ ഇലൂഷൻ ചിത്രങ്ങള്‍ക്ക് കുട്ടികളുടെ മുതൽ മുതിർന്നവരുടെ ഇടയിൽ വരെ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. യാഥാർഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ കബളിപ്പിക്കാനും വെല്ലുവിളിക്കാനും കഴിയുന്ന ഇവ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നു.
പനകൾക്കിടയിൽ ഒളിച്ചിരിക്കുന്ന പാമ്പിനെ കണ്ടെത്താനുള്ള ഒപ്റ്റിക്കൽ ഇലൂഷനായിരുന്നു ഇന്നലെ നൽകിയിരുന്നത്. 6 സെക്കൻഡിനുള്ളിൽ അവയെ കണ്ടെത്തുക എന്നതായിരുന്നു വെല്ലുവിളി.
ഇന്ന് നൽകിയിരിക്കുന്നത് ഒരു കാട്ടിലെ ദൃശ്യമാണ്​ അവയിൽ ഒരു മൃഗം ഒളിച്ചിരിക്കുന്നുണ്ട്. അവയെ കണ്ടുപിടിക്കുക എന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി. ചിത്രത്തിൽ സൂക്ഷിച്ചുനോക്കൂ ആ മൃഗത്തെ നിങ്ങൾ കാണുന്നുണ്ടോ?
/indian-express-malayalam/media/media_files/uploads/2023/06/giraffee.jpg)
ഒപ്റ്റിക്കൽ മിഥ്യാധാരണകൾ പല തരത്തിലുണ്ട്. ഇത് ചിത്രത്തിൽ മറഞ്ഞിരിക്കുന്ന മൃഗങ്ങളെയും പക്ഷികളെയും കണ്ടെത്താൻ നിങ്ങളെ വെല്ലുവിളിക്കുന്നു. ചിത്രത്തിൽ ആദ്യം കാണുന്നതിനെ അടിസ്ഥാനമാക്കി നിങ്ങളുടെ വ്യക്തിത്വത്തെ ചിത്രീകരിക്കുന്നതാണ് മറ്റൊരു തരം.
Can you find it? pic.twitter.com/Ahs7ZTrH0l
— Optical Illusions (@illusions_optcl) August 7, 2013
ഈ ചിത്രത്തിൽ എത്ര മൃഗങ്ങൾ ഉണ്ടെന്ന് കണ്ടെത്താൻ വെല്ലുവിളിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും ആളുകളെ ആകർഷിക്കുന്നു. ഒപ്റ്റിക്കൽ ഇലൂഷൻ ചിത്രങ്ങൾ ഓൺലൈൻ വിനോദത്തിലെ ഒരു ഘടകമായി മാറിയിരിക്കുകയാണ്. ഇനിയും കണ്ടുപിടിക്കാനായില്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ.
/indian-express-malayalam/media/media_files/uploads/2023/06/giraffee-pic.jpg)
ഒപ്റ്റിക്കൽ ഇലൂഷൻ എന്ന ട്വിറ്റർ പേജിലാണ് ചിത്രം വന്നിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.