Optical illusion game: നമ്മുടെ കാഴ്ചയെയും തലച്ചോറിനെയും കബളിപ്പിക്കുകയെന്നതാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ലക്ഷ്യമിടുന്നത്. നമ്മള് ഒറ്റനോട്ടത്തില്‍ കാണുന്നതാവില്ല ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്.
വൈക്കോല്‍ കൂനയില്‍ നഷ്ടപ്പെട്ട സൂചി തിരയുന്നതിനു തുല്യമാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചലഞ്ചിന് ഉത്തരം കണ്ടെത്തുകയെന്നത്. ഉത്തരത്തിനായി തിരയുമ്പോറും ചിത്രങ്ങള്‍ നിങ്ങളുടെ കണ്ണുകളെ കബളിപ്പിക്കുകയും തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും. വളരെ കുറച്ചു ശതമാനം പേര്‍ക്കു മാത്രമേ ഈ ഗെയിമുകളില്‍ വിജയിക്കാന്‍ കഴിയാറുള്ളൂ.
ഒറ്റനോട്ടത്തില്‍ കുറേ നായക്കുട്ടികള്‍ മാത്രമുള്ളതാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. എന്നാല്‍ നായക്കുട്ടികള്ക്കിടയില് മൂന്നു കഷ്ണം ബ്രെഡ് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. 30 സെക്കന്‍ഡിനുള്ളില്‍ ഇവ കണ്ടെത്താനാകുമോയെന്നതാണ് ഇന്നത്തെ വെല്ലുവിളി.

പ്രശസ്ത ഹംഗേറിയന്‍ ചിത്രകാരന് ജെര്ജ്ലി ഡൂഡാസ് ഡുഡോള്ഫാണ് ഈ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം വരച്ചത്. നായക്കുട്ടികളിലൊന്നിനെ ഒരു വയോധിക ലാളിക്കുന്നത് ചിത്രത്തില്‍ കാണാം. തൊപ്പിവച്ച മറ്റൊന്നിനെയും കാണാം.
എന്നാല്‍ ബ്രെഡ് കഷ്ണങ്ങള്‍ എവിടെ? തിരയാന്‍ തുടങ്ങൂ. മറക്കല്ലേ, ഉത്തരം 30 സെക്കന്‍ഡില്‍ വേണം. ചിത്രം തിരയും മുന്‍പ് ഒരു കാര്യം കൂടി ഓര്‍ത്തുവച്ചോളൂ, ഈ ചിത്രത്തില്‍ ഇതുവരെ ഉത്തരം കണ്ടെത്തിയത് ഒരു ശതമാനം പേര് മാത്രമാണ് !
ചിലരെങ്കിലും ഉത്തരം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ. നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ഉത്തരം കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ഇന്ന് സൂചനകളൊന്നുമില്ല കേട്ടോ. പകരം ബ്രെഡ് കഷ്ണങ്ങള്‍ അടയാളപ്പെടുത്തിയ ചിത്രം താഴെ നല്കുന്നു.

മറ്റൊരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രവുമായി ഉടന്‍ കാണാം. അതുവരെ നേരത്തെ പ്രസിദ്ധീകരിച്ച ഗെയിമുകള്‍ സൂക്ഷ്മമായി പരിശോധിച്ച് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമില്‍ കൂടുതല്‍ പരിശീലനം നേടുമല്ലോ.