കണ്ണെത്തുന്നിടത്ത് കയ്യെത്തണമെന്നാണു പറയാറുള്ളത്. എന്നാല്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ മനസും കണ്ണും ഒരുമിച്ച് സഞ്ചരിച്ചേ മതിയാകൂ. കാരണം മസ്തിഷ്‌കത്തിനും കണ്ണുകള്‍ക്കും ഒരേ സമയം ഒരുപോലെ ജോലി തരുന്ന വിനോദമാണിത്.
പല ചിത്രങ്ങളും ഒറ്റനോട്ടത്തില്‍ ഒറ്റ പാറ്റേണ്‍ മാത്രമായേ തോന്നുകയുള്ളൂ. മനസിരുത്തി ക്ഷമയോടെ നോക്കിയാൽ മാത്രമേ ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്താന്‍ കഴിയൂ. ചിലര്‍ നിശ്ചിത സമയത്തിനും വളരെ മുന്‍പ് ഉത്തരം കണ്ടെത്താനുള്ള വ്യഗ്രതയിലാവും. ഇതു ശരിക്കും നമ്മുടെ കണ്ണുകളെ വഞ്ചിക്കും.
അതിനാല്‍, അതീവ ക്ഷമയോടെ മാത്രമേ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ സമീപിക്കാവൂ. കാരണം നമ്മള്‍ പ്രതീക്ഷിക്കാത്തിടത്തായിരിക്കും കണ്ടുപിടിക്കേണ്ട വസ്തു ഒളിഞ്ഞിരിക്കുന്നത്.
കേവലമൊരു വിനോദത്തിനു മാത്രമായല്ല ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ മിക്കവരും സമീപിക്കുന്നത്. അവ നമ്മുടെ ബുദ്ധിയെ ഉരച്ചുനോക്കുന്നതു കൂടിയാണ്. അതുകൊണ്ടാണ് ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിനുപേരെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ വലിച്ചടുപ്പിക്കുന്നത്, പല ചിത്രങ്ങളും നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെത്തിയവരുടെ എണ്ണം ഒന്നോ രണ്ടോ ശതമാനം മാത്രമാണ്.

ഇന്നൊരു റൊമാന്റിക് ചിത്രമാണു നിങ്ങളുടെ ബുദ്ധിയെ പരീക്ഷിക്കാനായി നല്‍കുന്നത്. പൂക്കള്‍ നിറഞ്ഞിരിക്കുന്ന ചിത്രത്തിലൊരു കുഞ്ഞു ഹൃദയമുണ്ട്. അത് 20 സെക്കന്‍ഡില്‍ കണ്ടെത്തി നിങ്ങളുടെ കാഴ്ചയും ബുദ്ധിയും മികച്ചതാണെന്നു തെളിയിക്കൂ.
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലൂടെ വിഖ്യാതനായ ഗെര്‍ഗലി ഡുഡാസാണ് ഈ റൊമാന്റിക് ചിത്രമൊരുക്കിയിരിക്കുന്നത്. നിറയെ പിങ്ക് പൂക്കളുള്ള ചിത്രത്തില്‍ ചിത്രശലഭങ്ങളും പൂച്ചയും പക്ഷി, കുറുക്കന്‍, കരടി ജോഡികളുമുണ്ട്. ഇതിലേക്കൊക്കെ കണ്ണുനട്ട് നമ്മുടെ ശ്രദ്ധ മാറിയാല്‍ കുഞ്ഞുഹൃദയം കണ്ടുപിടിക്കുക എളുപ്പമല്ലാതാകും.
ഇനി 20 സെക്കന്‍ഡിനുള്ളില്‍ ചിത്രമാകെ ശ്രദ്ധയോടെ നിരീക്ഷിച്ച് കുഞ്ഞുഹൃദയം കണ്ടെത്തൂ. കണ്ടെത്തിക്കഴിഞ്ഞോ? ഇല്ലാത്തവരെ സഹായിക്കാന്‍ ചില സൂചനകള്‍ തരാം.

ചിത്രത്തിന്റെ ഇടതുഭാഗത്താണ് ഹൃദയമുള്ളത്. അപ്പോള്‍ വലതുഭാഗം നോക്കി സമയം കളയേണ്ടതില്ലെന്നതില്‍ ആശ്വാസമായില്ലേ. ഇനി ഇടതുഭാഗം മാത്രം സൂക്ഷ്മമായി നിരീക്ഷിച്ച് കുഞ്ഞുഹൃദയം കണ്ടെത്തൂ. ഇനിയും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയൊരു സൂചന തരാം, വെളുത്ത നിറത്തിലുള്ള പക്ഷികള്‍ക്കു സമീപമാണു കുഞ്ഞുഹൃദയം സ്ഥിതി ചെയ്യുന്നത്.
ഇനി കാര്യങ്ങള്‍ വളരെ എളുപ്പമായില്ലേ. ചിത്രം ഒരിക്കല്‍ കൂടി ശ്രദ്ധിച്ചു നോക്കി കുഞ്ഞുഹൃദയം കണ്ടെത്തൂ. കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണോ? എങ്കില്‍ വിഷമിക്കേണ്ട. ഹൃദയം അടയാളപ്പെടുത്തിയിരിക്കുന്ന താഴെയുള്ള ചിത്രം പരിശോധിക്കൂ.

അയ്യോ കഷ്ടമായിപ്പോയെന്നു തോന്നുന്നവര്‍ക്കും നിശ്ചിത സമയത്തിനുള്ളില്‍ കുഞ്ഞുഹൃദയം കണ്ടെത്തിയവര്‍ക്കും ഒരുപോലെ വെല്ലുവിളിയുമായി മറ്റൊരു ചിത്രവുമായി ഉടന്‍ വരാം.