/indian-express-malayalam/media/media_files/uploads/2022/08/Owl-Optical-illusion.jpg)
തിരക്കേറിയ ജീവിതത്തിനിടെ വിനോദങ്ങള്‍ക്ക് എവിടെ സമയമെന്നു ചോദിക്കുന്ന നിരവധി പേരെ മുന്‍പൊക്കെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് പാക്കേജുകളും ജനകീയമായതോടെ ഓണ്‍ലൈന്‍ വിനോദങ്ങള്‍ മിക്കവരുടെയും ജീവിത്തിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്.
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലുകള്‍ ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഒന്നിനു പുറകെ ഒന്നായി ദിവസവും ഓണ്‍ലൈനുകളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ആയിരക്കണക്കിനു പേരാണു മത്സരിക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ തമ്മില്‍ മാത്രമല്ല, അവനവനില്‍ തന്നെയും മത്സരക്ഷമതയുണ്ടാക്കുന്നു.
''നിങ്ങളുടെ കണ്ണുകളെ വിശ്വസിക്കരുത്, അവ നിങ്ങളെ കബളിപ്പിക്കും, കാരണം നിങ്ങള്‍ കാണുന്ന രൂപം സത്യമല്ല,'' എന്നു പറഞ്ഞതുപോലെയാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ കാര്യം. ഒറ്റനോട്ടത്തില്‍ കാണുന്നതാവില്ല, യഥാര്‍ഥ ചിത്രം. അതില്‍ മറ്റെന്തെങ്കിലും രൂപം സമര്‍ഥമായി ഒളിപ്പിച്ചുവച്ചിട്ടുണ്ടാവും. അതായതു കണ്ണുകളും മനസും തമ്മിലുള്ള മത്സരമാണു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുകള്‍ സൃഷ്ടിക്കുന്നതെന്നു ചുരുക്കം.
/indian-express-malayalam/media/media_files/uploads/2022/08/Owl-Optical-illusion-1.jpg)
ഒരു ഷോകേസ് നിറയെ മൂങ്ങകളുടെ കളിപ്പാട്ടങ്ങളാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍. എന്നാല്‍ എല്ലാം കളിപ്പാട്ടമല്ല. ഇടയിലൊരു യഥാര്‍ഥ മൂങ്ങ പെട്ടെന്നു സമര്‍ഥമായി ഒളിച്ചിരിപ്പുണ്ട്. അതിനെ കണ്ടെത്തുകയെന്നതാണു വെല്ലുവിളി.10 സെക്കന്‍ഡിനുള്ളിലാണ് യഥാര്‍ഥ മൂങ്ങയെ കണ്ടെത്തേണ്ടത്.
'ഇതൊക്കെയെന്ത്, ഇതിലും വലുത് ചാടിക്കടന്നവനാണീ കെ കെ ജോസഫ്,' എന്ന് ഒറ്റയടിക്കു പറയാന്‍ വരട്ടെ. ആദ്യം ചിത്രമൊന്നു നോക്കൂ. ഇപ്പോള്‍ മനസിലായില്ലേ, വെല്ലുവിളി ചെറുതല്ലെന്ന്. ചിത്രത്തിലെ രൂപങ്ങളെല്ലാം ഒരുപോലെ തോന്നിക്കുന്നുണ്ട് അല്ലേ?
/indian-express-malayalam/media/media_files/uploads/2022/08/Owl-Optical-illusion-1.jpg)
ചിത്രം ഒരിക്കല്‍ കൂടി സൂക്ഷ്മമായി നോക്കി യഥാര്‍ഥ മൂങ്ങയെ കണ്ടെത്താന്‍ ശ്രമിക്കൂ. സമയപരിധി 10 സെക്കന്‍ഡാണെന്നു മറക്കരുതേ. 10 സെക്കന്‍ഡില്‍ മൂങ്ങയെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ നിങ്ങളൊരു പ്രതിഭയാണ്. കാരണം, ഈ വെല്ലുവിളി അത്ര എളുപ്പമുള്ളതല്ലെന്നതു തന്നെ.
10 സെക്കന്‍ഡില്‍ മൂങ്ങയെ കണ്ടെത്തിയവര്‍ക്ക് അഭിനന്ദനങ്ങള്‍. കണ്ടെത്താന്‍ കഴിയാത്തവര്‍ നിരാശരാവണ്ട. നിങ്ങള്‍ക്കായി ഒരു സൂചന പങ്കുവയ്ക്കാം: മൂങ്ങകളുടെ കണ്ണുകള്‍ ശ്രദ്ധിക്കൂ.
ഇതൊരു വലിയ സൂചനയായി തോന്നുന്നില്ലേ. ഭൂരിഭാഗം പേരും യഥാര്‍ഥ മൂങ്ങയെ ഇപ്പോള്‍ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ. ഇനിയും കണ്ടെത്താന്‍ കഴിയാത്തവര്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ.
/indian-express-malayalam/media/media_files/uploads/2022/08/Owl-Optical-illusion-2.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.