/indian-express-malayalam/media/media_files/uploads/2022/08/Optical-illusion-Panda-Dogs.jpg)
Optical illusion: 'ഞാനെന്റെ സ്വന്തം കണ്ണുകൊണ്ട് കണ്ടതാ,'എന്നു പറയുന്ന പലരെയും പല സന്ദര്‍ഭങ്ങളിലും നാം കണ്ടിട്ടുണ്ടാവും. എന്നാല്‍ കാണുന്നതല്ല, കാണാത്തതാണു യാഥാര്‍ഥ്യമെന്നു തെളിയിക്കുന്നതാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍.
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയെന്നതു മറഞ്ഞിരിക്കുന്ന രൂപങ്ങളെ വളരെ കുറഞ്ഞ ശതമാനം ആളുകള്‍ക്കു മാത്രമേ കണ്ടെത്താന്‍ കഴിയാറുള്ളൂവെന്നതാണ്. നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തിടത്താണ് കണ്ടെത്തേണ്ട രൂപങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്. കാരണം ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഒരുതരം തന്ത്രമായി സൃഷ്ടിക്കപ്പെട്ടതാണ്.
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വിനോദ പസില്‍ ഗെയിം മാത്രമല്ല, കണ്ണിനും മസ്തിഷ്‌കത്തിനുമുള്ള പരിശീലനം കൂടിയാണ്.
ഇന്നത്തെ ചിത്രത്തില്‍ ഒരു കൂട്ടം നായ്ക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന പാണ്ടയെയാണ് കണ്ടെത്തേണ്ടത്, 10 സെക്കന്‍ഡില്‍ പാണ്ടയെ കണ്ടെത്തുകയെന്നതാണു വെല്ലുവിളി.
/indian-express-malayalam/media/media_files/uploads/2022/08/Optical-illusion-Panda-Dogs-1.jpg)
ഇന്‍ഫോബെ പ്രസിദ്ധീകരിച്ച ഈ ചിത്രത്തില്‍ അഞ്ച് ഡാല്‍മേഷ്യന്‍ നായ്ക്കളാണുള്ളത്. ഇതിലൊരു നായയുടെ ശരീരത്തിലാണു പാണ്ടയുളള്ളത്. അത്ര നിസാരമല്ലാത്ത ഈ വെല്ലുവിളി ഏറ്റെടുത്ത് 10 സെക്കന്‍ഡില്‍ ഉത്തരം കണ്ടെത്തൂ.
കുറച്ചുപേരെങ്കിലും നായയുടെ ശരീരത്തില്‍ പാണ്ടയെ കണ്ടെത്തിയിട്ടുണ്ടാവും. നിങ്ങളുടെ മികച്ച നിരീക്ഷണശേഷിയ്ക്ക് അഭിനന്ദനങ്ങള്‍. ഇനി കണ്ടെത്താന്‍ കഴിയാത്തവരെ സഹായിക്കാന്‍ ഒരു സൂച നല്‍കാം, ചിത്രത്തില്‍ യഥാര്‍ത്ഥ പാണ്ട ഇല്ല. ഡാല്‍മേഷ്യന്‍ നായ്ക്കളുടെ ശരീരത്തിലെ കറുത്ത പാടുകളാണു പാണ്ടയെ പോലെ തോന്നിക്കുന്നത്.
പാണ്ടയെ ഇപ്പോള്‍ എളുപ്പത്തില്‍ കണ്ടെത്താനാകുമല്ലോ? ഒരിക്കല്‍ കൂടി ചിത്രത്തിലേക്ക് സൂക്ഷ്മമായി നോക്കി കണ്ടെത്തൂ. കണ്ടെത്തിക്കഴിഞ്ഞോ? ഇല്ലെങ്കില്‍ ഒരു സൂചന കൂടി നല്‍കാം. വലതുവശത്തെ നായയുടെ ശരീരത്തിലാണു പാണ്ട രൂപമുള്ളത്. ഇപ്പോള്‍ കൂടുതല്‍ പേര്‍ പാണ്ടയെ കണ്ടെത്തിക്കഴിഞ്ഞെന്നു കരുതുന്നു, കണ്ടെത്താന്‍ കഴിയാത്തവര്‍ താഴെ കാണുന്ന ചിത്രം നോക്കൂ.
/indian-express-malayalam/media/media_files/uploads/2022/08/Optical-illusion-Panda-Dogs-2.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.