scorecardresearch
Latest News

കുറ്റിക്കാട്ടില്‍ പതുങ്ങി കടുവ; 5 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താമോ?

Optical illusion: കുറ്റിക്കാട്ടില്‍ മറഞ്ഞിരിക്കുന്ന കടുവയെ അഞ്ച് സെക്കന്‍ഡിനുള്ളില്‍ നിങ്ങള്‍ക്കു കണ്ടെത്താനാകുമോ എന്നതാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ വെല്ലുവിളി. കടുവയെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലുകള്‍ പരിഹരിക്കുന്നതില്‍ നിങ്ങള്‍ മിടുമിടുക്കരാണ്

കുറ്റിക്കാട്ടില്‍ പതുങ്ങി കടുവ; 5 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താമോ?

Optical illusion: ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ എന്നത് മിഥ്യാക്കാഴ്ചയാണ്. അവ നിങ്ങളുടെ കാഴ്ചയെ വഴിതെറ്റിക്കുകയും മനസില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു. ഒറ്റനോട്ടത്തില്‍ കാണുന്നതാവില്ല ചിത്രത്തില്‍ യഥാര്‍ഥത്തിലുള്ളത്. ക്ഷമയോടെ, സൂക്ഷ്മതയോടെ നോക്കിയാല്‍ ചിത്രങ്ങളില്‍ മറഞ്ഞിരിക്കുന്നവയെ കണ്ടെത്താവുന്നതേയുള്ളൂ.

മിക്ക ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്കു മുന്നിലും ബഹുഭൂരിപക്ഷം പേരും സുല്ലിടുകയാണ് പതിവ്. എന്നിട്ടും ഇത്തരം ചിത്രങ്ങള്‍ നെറ്റിസണ്‍മാര്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കുകയാണ്. ബുദ്ധിയെ വെല്ലുവിളിക്കുന്ന ഇത്തരം ഗെയിമുകളില്‍ വിജയിക്കാനുള്ള ആളുകളുടെ അടക്കാനാവാത്ത ആഗ്രഹമാണ് ഇതിനു പിന്നില്‍.

കുറ്റിക്കാട്ടില്‍ മറഞ്ഞിരിക്കുന്ന കടുവയെ കണ്ടെത്താനാണ് ഇന്നത്തെ വെല്ലുവിളി. കടുവയെ അഞ്ച് സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയുമോ? കഴിഞ്ഞാല്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലുകള്‍ പരിഹരിക്കുന്നതില്‍ നിങ്ങള്‍ മിടുമിടുക്കരാണെന്നു വ്യക്തമാവും. കാരണം ഈ വെല്ലുവിളി അത്ര എളുപ്പമുള്ളതല്ല.

കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കടുവയെ നിങ്ങള്‍ ചിത്രത്തില്‍ ഇപ്പോള്‍ കണ്ടിട്ടുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഒപ്റ്റിക്കല്‍ മിഥ്യാധാരണകള്‍ പരിഹരിക്കുന്നതില്‍ നിങ്ങള്‍ അതീവ കഴിവുള്ളവരാണ്. അഭിനന്ദനങ്ങള്‍.

കടുവയെ ഇനിയും തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്കായി ഒരു സൂചന നല്‍കാം. ചിത്രത്തിലെ മരത്തിനു ചുറ്റും ശ്രദ്ധാപൂര്‍വം നോക്കുക. ഇപ്പോള്‍ കടുവ നിങ്ങളുടെ കണ്‍മുന്നില്‍ എത്തിയില്ലേ?

ഇപ്പോഴും കടുവയെ കണ്ടെത്താന്‍ കഴിയാത്തവര്‍ താഴെ നല്‍കിയിരിക്കുന്ന ചിത്രം പരിശോധിക്കൂ. കടുവ എവിടെയാണെന്ന് അതില്‍ വട്ടമിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.

Optical illusion, optical illusion viral picture, spot the hidden tiger, optical illusion trending, ie malayalam

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Optical illusion can you spot the hidden tiger in this image within 5 seconds