scorecardresearch

മണ്‍കലത്തില്‍ ഒളിച്ച് പാമ്പ്; 10 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താമോ?

Optical illusion: ഉണങ്ങാന്‍ വെയിലത്ത് നിരത്തിവച്ചിരിക്കുന്ന പുത്തന്‍ കലങ്ങളാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍. കലങ്ങളിലൊന്നില്‍ ഒരു പാമ്പ് ഒളിച്ചിരിപ്പുണ്ട്. 10 സെക്കന്‍ഡിനുള്ളില്‍ പാമ്പിനെ കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയുമോ?

author-image
Trends Desk
New Update
Optical illusion, Spot the hidden snake, Hidden snake inside pot, Optical Illusion game, optical illusion puzzle

Optical illusion: നിങ്ങളുടെ ക്ഷമയും നിരീക്ഷണപാടവും എത്രത്തോളമുണ്ടെന്നു പരിശോധിക്കുകയാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ ലക്ഷ്യം. ഒരല്‍പ്പം സ്മാര്‍ട്ടായി പരിശോധിച്ചാല്‍ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന രൂപങ്ങളെ കണ്ടെത്താവുന്നതേയുള്ളൂ.

Advertisment

കുറേ കലങ്ങള്‍ നിരത്തിവച്ചിരിക്കുന്നതാണ് ഇന്നത്തെ ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. നിര്‍മിച്ച ഉടനെയുള്ള കലങ്ങള്‍ വെയിലില്‍ ഉണങ്ങാന്‍ വച്ചിരിക്കുകയാണ്. ഈ പാത്രങ്ങളിലൊന്നില്‍ ഒരു പാമ്പ് ഒളിച്ചിരിക്കുന്നുണ്ട്. അതിനെ 10 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തുകയെന്നതാണു വെല്ലുവിളി.

ഫ്രഷേഴ്‌സ് ലൈവിലൂടെയാണ് ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഏത് കുടത്തിലാണ് പാമ്പുള്ളതെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമല്ല. ചിത്രം സൂക്ഷ്മമായി പരിശോധിച്ച് പാമ്പിനെ കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയുമോ?

publive-image

നിങ്ങള്‍ പാമ്പിനെ കണ്ടെത്തിയെന്നു കരുതുന്നു. 10 സെക്കന്‍ഡിനുള്ളില്‍ തന്നെയല്ലേ കണ്ടെത്തിയത്? എങ്കില്‍ ഒപ്റ്റിക്കല്‍ പസിലുകള്‍ പരിഹരിക്കുന്നതില്‍ രാജാവാണു നിങ്ങള്‍. അഭിനന്ദനങ്ങള്‍.

ഇപ്പോഴും പാമ്പിനെ കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ഒരു സൂചന നല്‍കാം. ചിത്രത്തിന്റെ മുകള്‍ഭാഗത്തു നോക്കൂ. ഇനി ഒരിക്കല്‍ കൂടി ചിത്രം സൂക്ഷ്മമായി പരിശോധിക്കൂ.

നിങ്ങളിപ്പോള്‍ പാമ്പിനെ കണ്ടെത്തിയെന്നു പ്രതീക്ഷിക്കുന്നു. ഇനിയും പാമ്പിനെ കണ്ടെത്താന്‍ കഴിയാത്തവര്‍ താഴെ കാണുന്ന ചിത്രം പരിശോധിക്കൂ. അതില്‍ വട്ടമിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്, പാമ്പ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന്.

Optical illusion, Spot the hidden snake, Hidden snake inside pot, Optical Illusion game, optical illusion puzzle
Social Media Trending Viral Post

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: