scorecardresearch
Latest News

10 സെക്കൻഡ് കൊണ്ട് ഈ ധ്രുവക്കരടി നിങ്ങളുടെ കാഴ്ചശക്തിയും ക്ഷമയും പരീക്ഷിക്കും

Optical illusion: മഞ്ഞുവീഴ്ചയുള്ള ഭൂപ്രദേശത്ത് മറഞ്ഞിരിക്കുന്ന ധ്രുവക്കരടിയെ കണ്ടെത്തുകയാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചലഞ്ച്. കരടിയെ 10 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയുമോ?

10 സെക്കൻഡ് കൊണ്ട് ഈ ധ്രുവക്കരടി നിങ്ങളുടെ കാഴ്ചശക്തിയും ക്ഷമയും പരീക്ഷിക്കും

Optical illusion: ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ദശലക്ഷക്കണക്കിന് ആളുകളെയാണ് ആകര്‍ഷിക്കുന്നത്. ആയിരക്കണക്കിന് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ദിനംപ്രതി പുറത്തുവരുന്നുണ്ട്. ഇവ ഈയിടെയായി ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും വൈറലാണ്.

ഒരു ധ്രുവപ്രദേശമാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ കാണാനാവുക. എന്നാല്‍ ചിത്രത്തിലൊരു ധ്രുവക്കരടി മറഞ്ഞിരിപ്പുണ്ട്. അതിനെ 10 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയുമോ?

കരടിയെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ചിത്രത്തിലെ പ്രതലും കരടിയുടെ നിറവും വെള്ളയാണ്. ഈ വെല്ലുവിളി മറകടന്ന് കരടിയെ കണ്ടെത്താന്‍ കഴിഞ്ഞാല്‍, നിങ്ങളുടെ കാഴ്ച ശക്തിയെയും നിരീക്ഷണ ബുദ്ധിയെയും അഭിനന്ദിച്ചേ മതിയാകൂ.

Optical illusion, Optical illusion viral, Hidden polar bear optical illusion, ie malayalam

നിങ്ങള്‍ ഇതിനകം ധ്രുവക്കരടിയെ കണ്ടെത്തിയെന്നു പ്രതീക്ഷിക്കുന്നു. 10 സെക്കന്‍ഡില്‍ തന്നെയല്ലേ ഉത്തരം ലഭിച്ചത്. എങ്കില്‍ അഭിനന്ദനങ്ങള്‍.

ചിത്രത്തില്‍ ധ്രുവക്കരടിയില്ലെന്നാണ് പലരും പറയുന്നത്. എന്നാല്‍ കരടിയുണ്ടെന്നതു വസ്തുതയാണ്. കണ്ടെത്താന്‍ ഒരു സൂചന നല്‍കാം, ചിത്രത്തിന്റെ മധ്യഭാഗത്ത് ശ്രദ്ധാപൂര്‍വം നോക്കൂ.

ധ്രുവക്കരടിയെ നിങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിക്കഴിഞ്ഞെന്നു പ്രതീക്ഷിക്കുന്നു. ഇനിയും കണ്ടെത്താന്‍ കഴിയാത്തവരുണ്ടോ? എങ്കില്‍ അവര്‍ക്കായി താഴെ ഒരു ചിത്രം നല്‍കുന്നു. അതില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് ധ്രുവക്കരടിയുള്ള സ്ഥലം.

Optical illusion, Optical illusion viral, Hidden polar bear optical illusion, ie malayalam

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Optical illusion can you spot the hidden polar bear within 10 seconds