Optical illusion game: കണ്ണിനെയും ചിന്തയെയും കബളിപ്പിക്കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ നെറ്റിസണ്‍സിന്റെ ആവേശമാണ്. ഇത്തരം ചിത്രങ്ങള്‍ നല്‍കുന്ന വെല്ലുവിളിയില്‍ ഭൂരിഭാഗം പേരും പരാജയപ്പെടുകയാണു പതിവെങ്കിലും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമിലേക്ക് ആകര്‍ഷിക്കുന്നവരുടെ എണ്ണത്തിനു യാതൊരു കുറവുമില്ല.
ഇന്നത്തെ ഒപ്റ്റിക്കല്‍ ഗെയിം ഒരു ടൈലിന്റെ ചിത്രമാണ്. ഏറ്റവും പുതിയ ന്യൂസ് പ്രഷര്‍ ലൈവില്‍ റിലീസ് ചെയ്ത ഈ ചിത്രത്തില്‍ ജിറാഫ് ഒളിഞ്ഞിരിക്കുന്നുണ്ട്. ജിറാഫിനെ ഒരു മിനിറ്റിനുള്ളില്‍ കണ്ടെത്തുകയെന്നതാണു വെല്ലുവിളി. അതിനു കഴിഞ്ഞാല്‍ നിങ്ങള്‍ ഒപ്റ്റിക്കല്‍ ഗെയിം പസില്‍ പരിഹരിക്കുന്നതില്‍ അസാധാരണ പ്രതിഭയാണ്.
ഒളിഞ്ഞിരിക്കുന്ന ജിറാഫിനെ നിങ്ങള്‍ കണ്ടെത്തിയെന്നു പ്രതീക്ഷിക്കുന്നു, ഒരു മിനുറ്റില്‍ നിങ്ങള്‍ക്കു ജിറാഫിനെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

ജിറാഫിനെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ സഹായിക്കാനുള്ള ഒരു സൂചന ഇതാ. ഈ ചിത്രത്തിലെ ടൈലുകളിലൊന്നില്‍ ജിറാഫിന്റെ തലയെ പ്രതിനിധീകരിക്കുന്നതിന് കണ്ണുകളുടെ ഭാഗത്തായി ഒരു കറുത്ത അടയാളമുണ്ട്. ഇനി ചിത്രം ഒരിക്കല്‍ കൂടി സൂക്ഷ്മമായി നോക്കി ജിറാഫിനെ കണ്ടെത്തൂഴ
നിങ്ങള്‍ക്ക് ഇപ്പോഴും ജിറാഫിനെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അത് ഒളിച്ചിരിക്കുന്നതെന്നു താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍നിന്നു മനസിലാക്കൂ. അതില്‍ ജിറാഫിന്റെ രൂപം അടയാളപ്പെടുത്തിയിട്ടുണ്ട്.
