Optical illusion: കണ്ണുകളെയും ചിന്തയെയും വഴിതെറ്റിക്കുകയെന്നതാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിം പ്രധാനമായും ഉദ്ദേശിക്കുന്നത്. ഒരിക്കലും നമ്മള്‍ പ്രതീക്ഷിക്കാത്തിടത്തായിരിക്കും കണ്ടെത്തേണ്ട ജീവികളോ രൂപങ്ങളോ മറഞ്ഞിരിക്കുന്നത്. അവയുടെ പരിസരത്തുകൂടി കണ്ണുകള്‍ സഞ്ചരിക്കുമെങ്കിലും കണ്ണില്‍ പെടണമെന്നില്ല. എന്നാല്‍ അല്‍പ്പം സ്മാര്‍ട്ടായി ചിന്തിച്ച് തിരയുകയാണെങ്കില്‍ ഉത്തരം കണ്ടെത്തുകയെന്നത് അത്ര വിഷകരമല്ല.
മുന്തിരിത്തോട്ടത്തില്‍ പ്രവേശിച്ച കരടിയെ കണ്ടെത്തുകയെന്നതാണ് ഇന്നത്തെ വെല്ലുവിളി. അഞ്ച് സെക്കന്‍ഡിനുള്ളിലാണു കരടിയെ കണ്ടെത്തേണ്ടത്. അതിനു നിങ്ങള്‍ക്കു കഴിയുമോ? കഴിഞ്ഞാല്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമില്‍ നിങ്ങള്‍ അതിമിടുക്കരാണ്. കാരണം ചുരുങ്ങിയ സമയത്തിനുള്ളില്‍ കരടിയെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്.
താഴെ നല്‍കിയിരിക്കുന്ന ചിത്രം പരിശോധിക്കൂ. ഒറ്റനോട്ടത്തില്‍ കരടിയെ കാണാനേ കഴിയില്ല. എന്നാല്‍ കരടിയുണ്ട്. ഇനി അഞ്ച് സെക്കന്‍ഡിനുള്ളില്‍ അതിനെ കണ്ടെത്തൂ.

കുറേ പേരെങ്കിലും കരടിയെ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ. നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.
കരടിയെ നിങ്ങള്‍ക്ക് ഇപ്പോഴും തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍, വിഷമിക്കേണ്ട. കരടി എവിടെയാണെന്നതിന്റെ സൂചന ഇതാ. മുന്തിരിത്തോട്ടത്തിലെ ഇരുണ്ട ഇടങ്ങള്‍ ശ്രദ്ധാപൂര്‍വം നോക്കുക. കരടിയെ കണ്ടെത്താന്‍ കഴിയും.
കൂടുതല്‍ പേര്‍ ഇതിനകം കരടിയെ കണ്ടെത്തിയെന്നു പ്രതീക്ഷിക്കുന്നു. ഇപ്പോഴും കണ്ടെത്താന്‍ കഴിയാത്തവരുണ്ടോ? അവരെ ഇനിയും ബുദ്ധിമുട്ടിക്കുന്നില്ല. താഴെ കാണുന്ന ചിത്രം പറയും കരടി എവിടെയാണെന്ന്.
