Optical illusion: ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമിലേക്ക് ആകര്‍ഷിക്കപ്പെടുന്ന നെറ്റിസണ്‍സിന്റെ എണ്ണം ഓരോ ദിവസവും കൂടിവരികയാണ്. ഗെയിമുകളില്‍ വിജയിക്കുന്നവരുടെ എണ്ണം വളരെ നേരിയ ശതമാനം മാത്രമാണെന്നതാണു യാഥാര്‍ഥ്യം. എന്നിട്ടും ഇത്തരം ചിത്രങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കാനുള്ള കാരണം അവ നിങ്ങളുടെ നിരീക്ഷണപാടവത്തെയും ബുദ്ധിയെയും സമര്‍ഥമായി കബളിപ്പിക്കുന്നുവെന്നതാണ്.
ഒരാള്‍ ഒരു രംഗം എങ്ങനെ കാണുന്നുവെന്നതിലെ പൊതുവായ ധാരണയെ അടിസ്ഥാനമാക്കി കൗശലപൂര്‍വം രൂപപ്പെടുത്തിയവയായിരിക്കും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. നമ്മള് ഒറ്റ നോട്ടത്തില്‍ കാണുന്നവ മാത്രമായിരിക്കില്ല ചിത്രത്തിലുണ്ടാവുക. ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്തുക കടുത്ത വെല്ലുവിളി നിറഞ്ഞതായിരിക്കും.
ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം ഒരു വീട് ഉള്‍പ്പെടുന്ന ദൃശ്യം ചിത്രീകരിച്ചിരിക്കുന്ന മനോഹരമായ ഡിജിറ്റല്‍ പെയിന്റിങ്ങാണ്. വീടിന്റെ സമീപത്തായി ഒറ്റ നോട്ടത്തില്‍ തന്നെ ഒരു ചെന്നായയെ കാണാം. എന്നാല്‍ മറഞ്ഞിരിക്കുന്ന ചില ചെന്നായ മുഖങ്ങളുണ്ട്. അവ എത്രയെണ്ണമുണ്ടെ് 25 സെക്കന്‍ഡിനുള്ളില്‍ നിങ്ങള്‍ക്കു കൃത്യമായി കണ്ടെത്താന്‍ കഴിയുമോ? എങ്കില്‍ നിങ്ങള്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമില്‍ മിടുക്കരാണ്.
ഏറ്റവും പുതിയ ന്യൂസ് പ്രഷര്‍ ലൈവില്‍ റിലീസ് ചെയ്ത ഈ ചിത്രത്തില്‍ എന്തൊക്കെയാണുള്ളതെന്നു നമുക്ക് നോക്കാം. മലഞ്ചെരുവില്‍ പ്രകൃതിദത്തമായ അന്തരീക്ഷത്തിലാണു മനോഹരമായ വീട് സ്ഥിതിചെയ്യുന്നത്. വീടിനു ചുറ്റും മരങ്ങളും പൂത്തുനില്ക്കുന്ന ചെടികളും കാണാം. സമീപത്തായി വെളുത്ത നിറത്തില്‍ ഒരു ചെന്നായയുമുണ്ട്. എന്നാല്‍ മറ്റു ചെന്നായ മുഖങ്ങള്‍ എവിടെ?

ചിത്രത്തില്‍ യഥാര്‍ഥത്തില്‍ വേറെ ചെന്നായ്ക്കളില്ല. പകരം ചിത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെന്നാ മുഖങ്ങളില്‍ മായപോലെ സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രം പരിശോധിച്ച് എത്ര ചെന്നായ മുഖങ്ങളുണ്ടെന്നു 25 സെക്കന്‍ഡിനുള്ളില്‍ കൃത്യമായി കണ്ടെത്തൂ.
നിങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞോ? 25 സെക്കന്‍ഡിനുള്ളിലാണ് ഉത്തരം ലഭിച്ചതെങ്കില്‍ നിങ്ങളുടെ നിരീക്ഷണപാടവം സമാനതകളില്ലാത്തതാണ്. അഭിനന്ദനങ്ങള്‍.
ചിത്രത്തില്‍ രണ്ട് ചെന്നായ മുഖങ്ങളാണ്ടെന്നാണ് ഓണ്‍ലൈനില്‍ പലരും പറഞ്ഞത്. മൂന്നെണ്ണം കണ്ടെത്തിയവരും കുറവല്ല. ശരിയായ ഉത്തരം മൂന്ന് ആണ്. അവ എവിടെയൊക്കെയാണു താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
