scorecardresearch
Latest News

ഈ ചിത്രത്തില്‍ എത്ര കടുവകളുണ്ട്? 10 സെക്കന്‍ഡില്‍ ശരിയുത്തരം കണ്ടെത്താമോ?

Optical illusion: ഒറ്റനോട്ടത്തില്‍ രണ്ട് കടുവകളെ കാണാന്‍ കഴിയുന്നതാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. പക്ഷേ, ചിത്രത്തില്‍ ചില കടുവകള്‍ കൂടിയുണ്ട്. അവയെ കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയുമോ?

ഈ ചിത്രത്തില്‍ എത്ര കടുവകളുണ്ട്? 10 സെക്കന്‍ഡില്‍ ശരിയുത്തരം കണ്ടെത്താമോ?

Optical illusion: ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുകള്‍ ഒരു തന്ത്രമാണ്. വസ്തുക്കളെ അവിശ്വസനീയമാംവിധം ഒളിപ്പിച്ചുവയ്ക്കുന്ന ഇത്തരം ചിത്രങ്ങളിലെ ഉത്തരം കണ്ടെത്തുക എളുപ്പമല്ല.

ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയാത്ത വിശദാംശങ്ങള്‍, സൂക്ഷിച്ചുനോക്കിയാല്‍ ഇത്തരം ചിത്രങ്ങളില്‍ കാണാനാവും. അതിനാല്‍ ബുദ്ധിപൂര്‍വവും ക്ഷമയോടെയുള്ള നിരീക്ഷണം ഉത്തരം കണ്ടെത്താന്‍ ആവശ്യമാണ്.

ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം രണ്ടു കടുവകളെ പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നതാണ്. ഫ്രെഷേഴ്സ്ലൈവ് വെബ്സൈറ്റില്‍ പുറത്തുവിട്ട ചിത്രത്തില്‍ ചില കടുവകള്‍ കൂടിയുണ്ട്. എത്ര കടുവകളുണ്ടെന്നു 10 സെക്കന്‍ഡിനുള്ളില്‍ കൃത്യമായി പറയാന്‍ നിങ്ങള്‍ക്കു കഴിയുമോ?

Optical illusion, Spot the hidden tigers, Optical Illusion Animal Picture, Optical illusion today task

ആദ്യമേ പറയട്ടെ എത്ര കടുവകളുണ്ടെന്ന് കൃത്യമായി കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. ചിത്രത്തില്‍ മൂന്നു കടുവകളുണ്ടെന്നാണ് വെല്ലുവിളി ചില നെറ്റിസണ്‍സ് പറയുന്നത്. നാലു കടുവകളുണ്ടെന്ന് ചിലര്‍ പറയുന്നു. ഇനി നിങ്ങള്‍ കണ്ടെത്തൂ ചിത്രത്തില്‍ എത്ര കടുവകളുണ്ടെന്ന്.

ചിത്രത്തില്‍ എത്ര കടുവകളുണ്ടെന്ന് നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ശരിയായ ഉത്തരം നിങ്ങള്‍ക്കു ലഭിച്ചാല്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലുകള്‍ പരിഹരിക്കുന്നതില്‍ നിങ്ങള്‍ മിടുമിടുക്കരാണ്.

നിങ്ങള്‍ കണ്ടെത്തിയ കടുവകളുടെ എണ്ണം ശരിയാണെന്ന് ഉറപ്പാക്കാനും ഇതുവരെ മുഴുവന്‍ കടുവകളെയും കണ്ടെത്താന്‍ കഴിയാത്തവരും താഴെ കാണുന്ന ചിത്രം പരിശോധിക്കൂ. അതില്‍ എല്ലാ കടുവകളെയും വട്ടമിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.

Optical illusion, Spot the hidden tigers, Optical Illusion Animal Picture, Optical illusion today task

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Optical illusion can you spot how many tigers in this picture within 10 seconds