Optical illusion: ഓരോ ദിവസവും വ്യത്യസ്തമായ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്കുവേണ്ടിയുള്ള അന്വേഷണത്തിലാണു നെറ്റിസണ്‍സ്. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ വെല്ലുവിളികള്‍ക്ക് ഉത്തരം കണ്ടെത്താനായി പ്രായഭേദമെന്യേ ആവേശത്തോടെ മത്സരിക്കുകയാണ് അവര്‍.
നിങ്ങളുടെ തലച്ചോറിനെയും കണ്ണുകളെയും വഞ്ചിക്കുകയെന്ന തന്ത്രമാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ അടിസ്ഥാനം. നിങ്ങള്‍ അല്‍പ്പം സാമര്‍ഥ്യത്തോടെ ചിന്തിക്കുകയും തിരയുകയും ചെയ്താല്‍ ഉത്തരം കണ്ടെത്തുകയെന്നതു പ്രയാസമുള്ളതാവില്ല.
മനുഷ്യ മുഖങ്ങളും നിരവധി മൃഗങ്ങളും പക്ഷികളും മറഞ്ഞിരിക്കുന്നതാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. ഏതൊക്കെ ജീവികളാണ് ഈ മനോഹരമായ പെയിന്റിങ്ങില്‍ മറഞ്ഞിരിക്കുന്നതെന്നു നിങ്ങള്‍ കണ്ടെത്താന്‍ കഴിയുമോ? 30 സെക്കന്‍ഡിനുള്ളില്‍ ഉത്തരം കണ്ടെത്തണം. ഈ വെല്ലുവിളി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയത് കേവലം ഒരു ശതമാനം പേര് മാത്രമാണ്.
താഴെ കൊടുത്തിരിക്കുന്ന ചിത്രം സൂക്ഷിച്ച് നോക്കൂ. എന്നിട്ട് 30 സെക്കന്‍ഡിനുള്ളില്‍ ഉത്തരം കണ്ടെത്തൂ.

നിങ്ങള്‍ ഇതിനകം മുഴുവന്‍ ജീവികളെയും കണ്ടെത്തിയെന്നു ഞങ്ങള്‍ കരുതുന്നു. നിങ്ങള്‍ കണ്ടെത്തിയ മൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണം ശരിയാണോയെന്ന് സംശയമുണ്ടോ?
ഒരു പുരുഷന്റെയും സ്ത്രീയുടെയും മുഖത്തിനു പുറമെ ചിത്രത്തില്‍ 11 ജീവികളുണ്ടെന്നതാണു ശരിയായ ഉത്തരം. ആന, കടുവ, ഹംസം, പാമ്പ്, ഇരട്ട പ്രാവുകള്‍, കൊക്ക്, വലിയ മത്സ്യം, ചെറുമത്സ്യം, 9. ചെന്നായ, പശു, മുയല് എന്നീ ജീവികളാണു ചിത്രത്തിലുള്ളത്. അവയെ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ വട്ടമിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.
