scorecardresearch
Latest News

കടുവകളുടെ കൂട്ടത്തില്‍ പതുങ്ങി നാല് പൂച്ചകള്‍; 40 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങളൊരു കടുവ!

ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹംഗേറിയന്‍ കലാകാരന്‍ ഗെര്‍ഗെലി ഡുഡാസ് ഡുഡോള്‍ഫാണ് ഈ ചിത്രം വരച്ചിരിക്കുന്നത്

optical illusion, optical illusion game, optical illusion cats among tigers

ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ ഏറെ പേരെയും ആകര്‍ഷിക്കുന്നത് മൃഗങ്ങളുമായി ബന്ധപ്പെട്ടവയാണ്. തന്ത്രപരമായി മറച്ചുവച്ചിരിക്കുന്ന രൂപങ്ങളെ കണ്ടെത്താന്‍ വലിയ ഹരമാണ് ഇത്തരം ഗെയിമുകളെ ഇഷ്ടപ്പെടുന്നവര്‍ക്ക്.

സമീപകാലത്ത് ഇന്റര്‍നെറ്റില്‍ വലിയ തരംഗമായി മാറിയിരിക്കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചലഞ്ചുകള്‍ നേരംപോക്ക് മാത്രമല്ല. കണ്ണിനും തലച്ചോറിനും നല്ലൊരു വ്യായാമാവുന്ന ഇവയ്ക്ക് ഉത്തരം കണ്ടെത്താന്‍ ബുദ്ധിക്കൊപ്പം ക്ഷമയും കൂടിയേ തീരൂ.

ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രം കടുവകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന പൂച്ചകളെ കണ്ടെത്താനുള്ളതാണ്. നാല് പൂച്ചകളാണ് ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ഇവയെ 40 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തണം. നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങള്‍ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ സംശയമില്ലാതെ പറയാം, നിങ്ങളൊരു ‘കടുവ’യാണ്.

ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹംഗേറിയന്‍ കലാകാരന്‍ ഗെര്‍ഗെലി ഡുഡാസ് ഡുഡോള്‍ഫാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. ചിത്രങ്ങളില്‍ ഒറ്റനോട്ടത്തില്‍ കടുവകളെ മാത്രമാണ് കാണാന്‍ കഴിയുക. എന്നാല്‍ അവയ്ക്കിടയില്‍ നാല് പൂച്ചകളുണ്ടെന്നതാണു യാഥാര്‍ഥ്യം. ഇനി ചിത്രം സൂക്ഷിച്ച് നോക്കി പൂച്ചകളെ കണ്ടെത്തൂ.

optical illusion, optical illusion game, optical illusion cats among tigers

ജന്തുശാസ്ത്രപരമായി പൂച്ച കുടുംബത്തില്‍പെട്ടവയാണു കടുവകള്‍. അതുകൊണ്ടാണ് പൂച്ചകളും കടുവകളും കാഴ്ചയില്‍ ഒരുപോലെയുള്ളത്. ഈ അടിസ്ഥാന വസ്തുത ഉള്‍പ്പെടുത്തിയാണു ഡുഡോള്‍ഫിന്റെ വിരുത്.

നിങ്ങള്‍ നാല് പൂച്ചകളെയും കണ്ടെത്തിക്കഴിഞ്ഞോ? എങ്കില്‍ നിങ്ങള്‍ക്കൊരു വലിയ കയ്യടി. നാലെണ്ണമില്ലെങ്കിലും ഒന്നോ അതിലധികമോ പൂച്ചകളെ കണ്ടെത്തിയവര്‍ ഏറെയുണ്ടാവുമല്ലോ.

ഒന്നുകൂടി ശ്രദ്ധാപൂര്‍വം പരിശോധിക്കൂ. കഠിനമായി ശ്രദ്ധിച്ചിട്ടും കണ്ടെത്തിയില്ലെങ്കില്‍ മാത്രം താഴെ കൊടുത്തിരിക്കുന്ന, പൂച്ചകളെ അടയാളെപ്പെടുത്തിയിരിക്കുന്ന ചിത്രം നോക്കൂ.

optical illusion, optical illusion game, optical illusion cats among tigers

ഇപ്പോള്‍ തോന്നുന്നില്ലേ, ഇത് എത്ര എളുപ്പമായിരുന്നുവെന്നും ഒന്നുകൂടി നോക്കാമായിരുന്നുവെന്നും. സാരമില്ലെന്നേ, നിങ്ങളുടെ നിങ്ങളുടെ ബുദ്ധിയും നിരീക്ഷണ പാടവും തെളിയിക്കാന്‍ അടുത്ത ചിത്രത്തില്‍ അവസരമുണ്ടല്ലോ.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Optical illusion can you spot four cats among the tigers in 40 seconds