Optical illusion: ഒറ്റനോട്ടത്തില്‍ തോന്നും ഇതെത്ര എളുപ്പമെന്ന്. നിമിഷങ്ങള്‍ കഴിയുന്നതോടെ തോന്നും വിചാരിച്ച അത്ര എളുപ്പമല്ലെന്ന്. ഒടുവില്‍ പൂര്ണബോധ്യമാകും കടുകടുപ്പമാണെന്ന്. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ വളരെ ചുരുക്കി ഇങ്ങനെ വിശേഷിപ്പിക്കാം.
ഒളിഞ്ഞിരിക്കുന്ന ജീവികളെയോ രൂപങ്ങളെയോ നിശ്ചിത സെക്കന്‍ഡുകള്‍ക്കുള്ളില്‍ കണ്ടെത്തുകയെന്നതാണു പൊതുവെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ നല്കുന്ന വെല്ലുവിളി. നമ്മള് ഒരിക്കലും പ്രതീക്ഷിക്കാത്തിടത്തായിരിക്കും അല്ലെങ്കില്‍ ഒപ്പമുള്ളവയ്ക്കു സമാനമായ രൂപത്തിലായിരിക്കും ഇവ ഒളിഞ്ഞിരിക്കുന്നതെന്നതിനാല് ഉത്തരം കണ്ടെത്തുക എളുപ്പമല്ലാതാകും. അതിനാല്‍ ഉത്തരം കണ്ടെത്താന്‍ അതീവ ജാഗ്രതയോടെയുള്ള നിരീക്ഷണം ആവശ്യമാണ്.
നിറയെ മരങ്ങളും കുറ്റിക്കാടുകളുമുള്ളതാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. ഇതിനിടയില്‍ കുറച്ച് മനുഷ്യമുഖങ്ങളുണ്ട്. ഒറ്റനോട്ടത്തില്‍ നിങ്ങള്‍ക്ക് 4-5 മുഖങ്ങള്‍ മാത്രമേ കാണാനാകൂ. ബാക്കിയുള്ളവ മറഞ്ഞിരിക്കുകയാണ്. 10 സെക്കന്‍ഡിനുള്ളില്‍ ആകെ എത്ര മുഖങ്ങളുണ്ടെന്നു കണ്ടെത്താന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലുകള്‍ പരിഹരിക്കുന്നതില്‍ മിടുമിടുക്കരാണ്.
സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ ഉത്തമ ഉദാഹരണമാണെന്ന് പറയാം. പലരും ഈ ചിത്രം ശ്രദ്ധാപൂര്‍വം തിരഞ്ഞെങ്കിലും ഒരു ശതമാനം പേര് മാത്രമാണ് എല്ലാ മുഖങ്ങളും കണ്ടെത്തിയത്. അതിനാല്‍ വളരെ ശ്രദ്ധാപൂര്‍വം ഉത്തരത്തിനായി തിരയൂ.
നിങ്ങളുടെ കണ്ണുകള്‍ ചിത്രത്തിലെ എല്ലാ മുഖങ്ങളും കണ്ടെത്തിയതായി പ്രതീക്ഷിക്കുന്നു. 10 സെക്കന്‍ഡിനുള്ളില്‍ തന്നെയല്ലേ ഉത്തരം കണ്ടെത്തിയത്? എങ്കില്‍ നിങ്ങള്‍ക്കൊരു സൂപ്പര്‍ സല്യൂട്ട്.
എത്ര മുഖങ്ങളാണു നിങ്ങള്‍ കണ്ടെത്തിയത്? ഒന്‍പതാണെങ്കില്‍ മാത്രമേ ശരിയുത്തരമാവുന്നുള്ളൂ. ഒന്‍പതു മുഖങ്ങളും കണ്ടെത്താന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ടതില്ല. കാരണം, തുടക്കത്തിലേ പറഞ്ഞതുപോലെ അല്‍പ്പം കടുത്തതു തന്നെയാണ് ഈ വെല്ലുവിളി. നിങ്ങള്‍ക്കായി, എല്ലാ മുഖങ്ങളും അടയാളപ്പെടുത്തിയ ചിത്രം താഴെ നല്കുന്നു.
