ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളും ഫൊട്ടോകളും നേരം പോക്കിനുവേണ്ടി മാത്രമുള്ളതല്ല. അവ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വേഗത്തിലാക്കുകയും നിരീക്ഷണ പാടവം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം മനസില്‍ മത്സര മനോഭാവം വളര്‍ത്തുന്നു.
മറ്റുള്ളവരുമായുള്ള മത്സരമല്ല ഇവിടെ നടക്കുന്നത്. നമ്മള്‍ നമ്മുടെ മനസിനോട് തന്നെയാണു മത്സരിക്കുന്നത്. ഉപബോധമനസിലെ ചിന്തകളും നമ്മെക്കുറിച്ച് നമുക്കറിയാത്ത കാര്യങ്ങളും ഇതിലൂടെ പ്രകടമാകുന്നു.
ഒറ്റനോട്ടത്തില്‍ കാണുന്നതായിരിക്കില്ല ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്. ആദ്യം കാണുന്നതെന്താണോ അത് നമ്മുടെ വ്യക്തിത്വം വിളിച്ചോതുന്നുവെന്നാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെക്കുറിച്ച് പറയുന്നത്.
അല്‍പ്പം ക്ഷമയും നിരീക്ഷണപാടവുമുണ്ടെങ്കില്‍ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്താവുന്നതേയുള്ളൂ. ഈ പെയിന്റിങ്ങില്‍ മൃഗങ്ങളും പക്ഷികളുമായി 25 ജീവികളെയാണു കണ്ടെത്തേണ്ടത്. 75 സെക്കന്‍ഡിലാണ് ഈ കിടിലന്‍ ടാസ്‌ക് പൂർത്തിയാക്കേണ്ടത്.
0.1 ശതമാനം പേര്‍ മാത്രമേ ഈ പെയിന്റിങ്ങില്‍ ഒളിഞ്ഞിരിക്കുന്നവയെ മുഴുവനായും കണ്ടെത്തിയിട്ടുള്ളൂ. അതിനാല്‍ നല്ല ശ്രദ്ധയോടെ വേണം ചിത്രത്തെ സമീപിക്കേണ്ടത്.
പതിനാറാം നൂറ്റാണ്ടിലെ ചിത്രകാരനായ ഗ്യൂസെപ്പെ അരിസിംബോള്‍ഡോയാണ് ഈ പെയിന്റിങ് വരച്ചത്. ഇറ്റലിക്കാരനായ അദ്ദേഹം മനുഷ്യശിരസുകളുടെയും ഭക്ഷണസാധനങ്ങളുടെയും ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ വിദഗ്ധനായിരുന്നു.
ഇനി ചിത്രത്തിലേക്ക് ഒരിക്കല്‍ കൂടി നോക്കൂ. പെയിന്റിങ്ങില്‍ ഒറ്റ നോട്ടത്തില്‍ ഒരു പുരുഷന്റെ മുഖമാണോ കണ്ടത്. അതു മാത്രമാണു കണ്ടെതെങ്കില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ പെയിന്റിങ് പരിശോധിക്കേണ്ടതുണ്ട്.
ഇപ്പോള്‍ കണ്ടെത്തിക്കഴിഞ്ഞോ? ഇല്ലാത്തവര്‍ക്കായി ഒരു സൂചന തരാം. ആന, കുതിര, മയില്‍, കരടി, കടുവ, പുള്ളിപ്പുലി, കുറുക്കന്‍, മുയല്‍, പരുന്ത്, ആമ എന്നിവ ചിത്രത്തിലുണ്ട്. ബാക്കി 15 എണ്ണത്തെക്കൂടി 20 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തൂ. അതിനു കഴിഞ്ഞാല്‍ ഈ ഗെയിം വിജയിച്ച ബുദ്ധിന്മാരായ 0.1 ശതമാനം പേരില്‍ നിങ്ങളുമുണ്ട്.