Optical illusion game: ബുദ്ധി മാത്രം പോര, നല്ല നിരീക്ഷണപാടവവുമുണ്ടോ നിങ്ങള്‍ക്കെന്നാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി. അതീവ കൗശലത്തോടെ ഒളിപ്പിച്ചുവച്ചിരിക്കുന്നവയെ കണ്ടെത്താന്‍ മനസിനൊപ്പം കണ്ണുകളും സൂക്ഷ്മത പുലര്‍ത്തിയേ പറ്റൂ.
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഒറ്റനോട്ടത്തില്‍ ഒരേ പാറ്റേണ്‍ ആയി തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ മറ്റൊന്നായിരിക്കും. കാഴ്ചക്കാര്‍ക്ക് അത്രയെളുപ്പം പിടികൊടുക്കാതിരിക്കുകയെന്നതാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നവരുടെ തന്ത്രം.
വെല്ലുവിളി നിശ്ചിത സമയത്തിനകം മറികടക്കാനുള്ള ശ്രമം ബുദ്ധിയെ പരീക്ഷിക്കുന്നതിനൊപ്പം മത്സരക്ഷമത സൃഷ്ടിക്കുന്നതുമാണ്. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുകള്‍ ലഹരി കണക്കെ പിന്തുടരുന്നത്.
ഇന്നൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രമാണു നിങ്ങള്‍ക്കു നല്‍കുന്നത്. പ്രകൃതി ദൃശ്യം ചിത്രീകരിച്ചിരിക്കുന്ന ഇതില്‍ 10 മൃഗങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.

വെല്ലുവിളി ഏറ്റെടുക്കും മുന്‍പ് ഒരു കാര്യം കൂടി അറിയൂ, ഈ 10 മൃഗങ്ങളെയും ഇതുവരെ 10 ശതമാനം ആളുകള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ഇനി നിങ്ങളുടെ ബുദ്ധിയും ക്ഷമയും പരീക്ഷിക്കൂ.
ചിലരെങ്കിലും ഇപ്പോള്‍ 10 മൃഗങ്ങളെ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടാവും. അതീവ ബുദ്ധിന്മാരായ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ചില സൂചനകള്‍ തരാം.
10 ജീവികളുടെയും പേരുകള്‍ പറയാം. അതു പരിശോധിച്ച് ജീവികളെ കണ്ടെത്താന്‍ ശ്രമിക്കൂ.
1. മുതല
2. മാന്‍
3. ആന
4. കുറുക്കന്‍
5. കോഴി
6. പുകവലി മനുഷ്യന്‍
7. കാള
8. തത്ത
9. വാത്ത
10. കുതിര
ഇനി ചിത്രം ഒന്നുകൂടി നോക്കി ഇവ എവിടെയൊക്കെയാണുള്ളതു കണ്ടെത്തൂ. എത്രയെണ്ണം കണ്ടെത്തി? മുഴുവനും? ഇപ്പോള്‍ ആശ്വാസത്തിന്റെ പുഞ്ചിരി വിടരുന്നില്ലേ മുഖത്ത്. 10 ജീവികളെയും കണ്ടെത്താന്‍ കഴിയാത്തവര്‍ താഴെ കാണുന്ന ചിത്രം പരിശോധിക്കൂ.
