Optical illusion: ഓണ്‍ ലൈന്‍ റമ്മികളെയെപ്പോലെയോ മറ്റു ഓണ്‍ലൈന്‍ ഗെയിമുകളെപ്പോലെയുള്ള ഒന്നല്ല ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലുകള്‍. ഇത്തരം ചിത്രങ്ങളിലും ഫൊട്ടോകളിലും ഒളിഞ്ഞിരിക്കാനുള്ള വെല്ലുവിളി വിനോദമായി മാറുന്നുണ്ടെങ്കിലും അവ ബുദ്ധിപരീക്ഷണവുമായി ബന്ധപ്പെട്ടതാണ്. ആയിരക്കണക്കിന് ആളുകളാണു ദിവസവും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഒറ്റനോട്ടത്തില്‍ ലളിതമായി തോന്നാമെങ്കിലും കാര്യത്തോട് അടുക്കുമ്പോള്‍ അങ്ങനെയല്ലെന്നതാണു ബഹുഭൂരിപക്ഷം പേരുടെയും അനുഭവം. ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാന്‍ നിങ്ങള്‍ ആവേശത്തോടെ ശ്രമം ആരംഭിക്കുമെങ്കിലും ചിത്രം നിങ്ങളുടെ കണ്ണുകളെ കബളിപ്പിക്കും. തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കും.
അനന്തമായ ആശയക്കുഴപ്പത്തിനൊടുവില്‍ ഉത്തരം അറിയുന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യും. അതിനാല്‍ ഒപ്റ്റിക്കല്‍ മിഥ്യാധാരണകള്‍ക്ക് ഉത്തരം കണ്ടെത്തുന്നതു വിനോദത്തിനപ്പുറം ആളുകളില്‍ ആവേശവും മത്സരക്ഷമതയുമുണ്ടാക്കും.

ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമില്‍ മഞ്ഞുമൂടിയ പര്‍വതത്തില്‍ ഒളിച്ചിരിക്കുന്ന മഞ്ഞു പുള്ളിപ്പുലിയൊണു കണ്ടെത്തേണ്ടത്. 10 സെക്കന്‍ഡിനുള്ളില്‍ പുലിയെ കണ്ടെത്താന്‍ നിങ്ങളുടെ കാഴ്ചയെയും തലച്ചോറിനെയും സജ്ജമാക്കൂ.
ഇനി ചിത്രത്തിലേക്കു സൂക്ഷിച്ചൂ നോക്കൂ. ഇനി നിശ്ചിത സമയത്തിനുള്ളില്‍ പുലിയെ കണ്ടെത്താന്‍ ശ്രമിക്കൂ. 10 സെക്കന്‍ഡിനുള്ളില്‍ പുലിയെ കണ്ടെത്തിക്കഴിഞ്ഞാല്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലുകള്‍ പരിഹരിക്കുന്നതില്‍ നിങ്ങളൊരു ‘പുലി’ തന്നെയാണ്. കാരണം ഈ ചിത്രത്തിലെ പുലിയെ കണ്ടെത്തുകയെന്നതുവളരെ കഠിനമായ വെല്ലുവിളിയാണ്.

ദി സണ്‍ വെബ്സൈറ്റ് പുറത്തുവിട്ട ഈ ചിത്രം നമ്മളുടെ കണ്ണുകളെ അത്രമേല്‍ കബളിപ്പിക്കുന്നതും ചിന്തയെ വളരെയധികം ആശയക്കുഴപ്പത്തിലാക്കുന്നതുമാണ്. നിങ്ങള്‍ ഇപ്പോള്‍ മഞ്ഞു പുള്ളിപ്പുലിയെ കണ്ടെത്തിയെന്നു പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ നിങ്ങളൊരു ഗംഭീര കയ്യടി അര്‍ഹിക്കുന്നു.
ഇതുവരെ പുലിയെ കണ്ടെത്താന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട. നിങ്ങള്‍ക്കു സഹായകരമാവുന്ന ഒരു സൂചന തരാം. മഞ്ഞു പുള്ളിപ്പുലി മഞ്ഞില്‍ അല്ല, മറിച്ച് മഞ്ഞുവീഴ്ചയില്ലാത്ത പ്രദേശത്താണു നില്‍ക്കുന്നത്. ഇനി ചിത്രം സൂക്ഷ്മമായി നോക്കി പുള്ളിപ്പുലിയെ കണ്ടെത്താന്‍ ശ്രമിക്കൂ.
ഈ സൂചന പ്രകാരവും മഞ്ഞു പുള്ളിപ്പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വിഷമിക്കേണ്ട. ആശയക്കുഴപ്പത്തിന്റെ നിമിഷങ്ങള്‍ക്കു വിരാമമിടാം. പുലി എവിടെയാണെന്നു താഴെ കൊടുത്തിരിക്കുന്ന അടയാളപ്പെടുത്തിയ ചിത്രം പരിശോധിക്കൂ. കണ്ണിനും തലച്ചോറിനും മികച്ച വ്യായാമം നല്‍കുന്ന അടുത്ത ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തിനായി കാത്തിരിക്കൂ.
