Optical illusion: കാണുന്നതു മാത്രമാണു സത്യമെന്നത് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് ഒരിക്കലും പറയാനാവില്ല. കാരണം നമ്മുടെ കണ്ണുകൊണ്ട് എളുപ്പം കാണാന്‍ കഴിയാത്താവയാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലെ യാഥാര്‍ഥ്യം. അല്‍പ്പം സ്മാര്‍ട്ടായും ക്ഷമയോടും കൂടി നിരീക്ഷിച്ചാല്‍ മാത്രമേ ഇത്തരം ചിത്രങ്ങളില്‍ മറഞ്ഞിരിക്കുന്നവയെ നിങ്ങള്‍ക്കു കണ്ടെത്താന്‍ കഴിയൂ.
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ ബഹുഭൂരിപക്ഷം പേരും പരാജയപ്പെടുകയാണു പതിവ്. എന്നിട്ടും ഈ ഗെയിമിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ എണ്ണം അനുദിനം വര്‍ധിപ്പിക്കുകയാണ്. ഇതു വെറുമൊരു ഗെയിമല്ലെന്നതും ബുദ്ധിയും നിരീക്ഷണപാടവും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മികച്ച വെല്ലുവിളിയാണെന്നതുമാണ് ഇതിനു കാരണം.
ഒറ്റനോട്ടത്തില്‍ ഒരു മരം മാത്രമാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ കാണാന്‍ കഴിയുക. എന്നാല്‍ മരത്തില്‍ ഒരു വിഷപ്പാമ്പ് മറഞ്ഞിരിപ്പുണ്ട്. പാമ്പിനെ അഞ്ച് സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താനാകുമോയെന്നതാണു ചോദ്യം.

കുറച്ചുപേരെങ്കിലും ചിത്രത്തില്‍ പാമ്പിനെ കണ്ടെത്തിയെന്നു കരുതുന്നു. അതീവ ദുഷ്‌കരമായ ഈ വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍.
ഇപ്പോഴും പാമ്പിനെ കണ്ടെത്താന്‍ കഴിയാത്തവര്‍ ഒരിക്കല്‍ കൂടി മരം സൂക്ഷിച്ചുനോക്കൂ. മരത്തിന്റെ തൊലിയുടെ നിറവും പാമ്പിന്റെ നിറവും സൂക്ഷ്മമായി നോക്കുക. പാമ്പിനെ കണ്ടെത്താന്‍ എളുപ്പമാണ്. ഇപ്പോള്‍ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ?

നേത്തെ ഈ ഗെയിമില്‍ പങ്കെടുത്ത മിക്കവരും പറഞ്ഞത് മരത്തില്‍ പാമ്പ് ഇല്ലെന്നാണ്. എന്നാല്‍ നിരീക്ഷണശേഷിയില്‍ അഗ്രഗണ്യരായ ചിലരാവട്ടെ പാമ്പിനെ എളുപ്പത്തില്‍ കണ്ടെത്തുകയും ചെയ്തു. ഇനിയും നിങ്ങളെ വിഷമിപ്പിക്കുന്നില്ല. പാമ്പ് എവിടെയാണെന്നു താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കുന്നതിലൂടെ നിങ്ങള്‍ക്കു വ്യക്തമാകും.
