Optical illusion: അനന്തമായ ആശയക്കുഴപ്പം സൃഷ്ടിച്ച് ആളുകളുടെ ബുദ്ധിയെ പരീക്ഷിക്കുന്നതാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുകള്‍. അവ നിങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നും നിരീക്ഷണപാടവം എത്രത്തോളമുണ്ടെന്നും പരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണ്.
നിങ്ങള്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലേറെയും മറഞ്ഞിരിക്കുന്ന രൂപങ്ങളെയും മൃഗങ്ങളെയും പക്ഷികളെയുമൊക്കെ കണ്ടുപിടിക്കാനുള്ളതായിരിക്കും. പ്രകൃതിയോട് ചേര്‍ന്നുകൊണ്ടു മറഞ്ഞിരിക്കുന്ന കടുവയെയും പുലിയെയും പാമ്പിനെയുമൊക്കെ കണ്ടുപിടിക്കാനുള്ള കടുത്ത ഗെയിമുകളില്‍ നിങ്ങള്‍ മത്സരിച്ച് വിജയിച്ചിട്ടുമുണ്ടാവും.
എന്നാല്‍, പതിവില്‍ വ്യത്യസ്തമായി ഈ ചിത്രം അക്കങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് നിങ്ങളുടെ കണ്ണുകളെയും തലച്ചോറിനെയും കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ഇടയാക്കുന്നതാണ്.

ചിത്രത്തില്‍ 10 അക്കങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. ഈ 10 അക്കങ്ങളെയും 10 സെക്കന്‍ഡില്‍ കണ്ടുപിടിക്കുകയെന്നതാണു വെല്ലുവിളി. ഈ ഗെയിമിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നത്, 10 അക്കങ്ങളും ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞവർ 0.1 ശതമാനം മാത്രമാണെന്നതാണ്.
ഇനി ചിത്രത്തിലേക്ക് നോക്കി 10 സെക്കന്‍ഡില്‍ മുഴുവന്‍ അക്കങ്ങളും കണ്ടുപിടിക്കൂ. 10 അക്കങ്ങളും കണ്ടെത്താന്‍ കഴിഞ്ഞാല്‍ നിങ്ങളൊരു കില്ലാഡി തന്നെ, കാരണം മിക്കവർക്കും നാലു മുതല്‍ എട്ടു വരെ അക്കങ്ങള്‍ മാത്രമാണു കണ്ടെത്താൻ കഴിയുന്നത്.