scorecardresearch

ഈ ചിത്രത്തില്‍ എത്ര എലികളുണ്ട്? 5 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ കിടു

Optical illusion game: രണ്ടു സ്ത്രീകള്‍ അഭിമുഖമായി ഇരുന്ന് ചായ കുടിക്കുന്നത് ഒറ്റനോട്ടത്തില്‍ കാണുന്നതാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. അതില്‍ നിങ്ങള്‍ക്ക് എത്ര എലികളെ കണ്ടെത്താന്‍ കഴിയും?

Optical illusion game: രണ്ടു സ്ത്രീകള്‍ അഭിമുഖമായി ഇരുന്ന് ചായ കുടിക്കുന്നത് ഒറ്റനോട്ടത്തില്‍ കാണുന്നതാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. അതില്‍ നിങ്ങള്‍ക്ക് എത്ര എലികളെ കണ്ടെത്താന്‍ കഴിയും?

author-image
Trends Desk
New Update
Optical illusion, Spot the hidden rats, Optical illusion viral

Optical illusion game: ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിം ഒരു പുതിയ കണ്ടുപിടുത്തമല്ല. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ പുരാതന ഗ്രീക്കുകാരുടെ കാലം മുതല്‍, 3,000 വര്‍ഷങ്ങള്‍ക്കു മുമ്പ് നിലനിന്നിരുന്നതായി പറയപ്പെടുന്നു. ബിസി നാലാം നൂറ്റാണ്ടിലെ ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടില്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

Advertisment

സമൂഹമാധ്യമങ്ങള്‍ സജീവമായ ഇക്കാലത്ത് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. ഇത്തരം ചലഞ്ചുകള്‍ ഒരു ലഹരിയായി തന്നെ നെറ്റിസണ്‍സ് പിന്തുടരുന്നുവെന്നതാണു യാഥാര്‍ഥ്യം.

എത്ര എലികളുണ്ടെന്നു കണ്ടെത്താനുള്ള വെല്ലുവിളിയാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. ഒറ്റനോട്ടത്തില്‍ രണ്ടു സ്ത്രീകളെ നിങ്ങള്‍ക്കു ചിത്രത്തില്‍ കാണാം. ഇനി എലികള്‍ എത്രയുണ്ടെന്നു കണ്ടെത്തൂ. അഞ്ച് സെക്കന്‍ഡില്‍ ഉത്തരാന്‍ ലഭിച്ചാല്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലുകള്‍ പരിഹരിക്കുന്നതില്‍ നിങ്ങളൊരു അസമാന്യ പ്രതിഭയാണ്.

Optical illusion, Spot the hidden rats, Optical illusion viral
Advertisment

ബ്രൈറ്റ് സൈഡില്‍ റിലീസ് ചെയ്ത ഈ ചിത്രം നിങ്ങളുടെ ബുദ്ധിശക്തി പരിശോധിക്കുന്നതിനുള്ള ഒരു തന്ത്രപരമായ പസിലാണ്. ചിത്രത്തില്‍, എത്ര എലികളുണ്ടെന്ന ചോദ്യത്തിനു പലരും പല ഉത്തരങ്ങളാണ് ഇതുവരെ പറഞ്ഞിരിക്കുന്നത്.

ചിലര്‍ ഒന്ന് എന്ന് പറഞ്ഞപ്പോള്‍, രണ്ട്, മൂന്ന് എന്ന് എന്ന് ഉത്തരം നല്‍കിയവരും കുറവല്ല. നിങ്ങള്‍ എത്ര എലികളെ കണ്ടെത്തി? ഉത്തരം കണ്ടെത്താവര്‍ക്കായി ഇത്തവണ ക്ലൂ ഇല്ല.

ശരിയായ ഉത്തരം കണ്ടെത്താന്‍ ഒരിക്കല്‍ കൂടി ശ്രമം നടത്തൂ. എന്നിട്ടും കഴിയുന്നില്ലെങ്കില്‍ താഴെ നല്‍കിയിരിക്കുന്ന ചിത്രം പരിശോധിക്കൂ. ശരിക്കും എത്ര എലികളുണ്ടെന്ന് അതില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

Optical illusion, Spot the hidden rats, Optical illusion viral
Viral Post Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: