scorecardresearch

തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്, പ്രാര്‍ത്ഥിക്കുമല്ലോ; മറിയാമ്മയ്ക്ക് രണ്ടു വരി പ്രണയലേഖനമെഴുതിയ ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടിയെ വിവാഹം കഴിച്ചതിനെക്കുറിച്ച് ഇരുവരുമൊത്തുള്ള അഭിമുഖത്തിലെ മറിയാമ്മയുടെ വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു

ഉമ്മന്‍ ചാണ്ടിയെ വിവാഹം കഴിച്ചതിനെക്കുറിച്ച് ഇരുവരുമൊത്തുള്ള അഭിമുഖത്തിലെ മറിയാമ്മയുടെ വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു

author-image
Trends Desk
New Update
Oomen Chandy with Wife Mariyamma

Oomen Chandy with Wife Mariyamma

പുതുപ്പള്ളിക്കാരുടെ ജനപ്രിയ നായകനായിരുന്നു ഉമ്മന്‍ ചാണ്ടി, രണ്ടാം തവണ എംഎല്‍എയായിരിക്കെ 1977 മെയ് 30 നാണ് മറിയാമ്മയുമായുള്ള വിവാഹം. തലേദിവസം പത്രത്തില്‍ നല്‍കിയ പരസ്യം കണ്ടാണ് ഉമ്മന്‍ ചാണ്ടിയെ അടുത്തറിയാവുന്നവര്‍ പോലും വിവാഹക്കാര്യം അറിയുന്നത്. പത്രം കണ്ട് അടുപ്പമുള്ള പലരും കോട്ടയത്ത് എത്തിയപ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു.

Advertisment

ഉമ്മന്‍ ചാണ്ടിയെ വിവാഹം കഴിച്ചതിനെക്കുറിച്ച് ഇരുവരുമൊത്തുള്ള അഭിമുഖത്തിലെ മറിയാമ്മയുടെ വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. പല അഭിമുഖങ്ങളിലും അവര്‍ ഇക്കാര്യം പറഞ്ഞിരുന്നു. വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് തനിക്കൊരു പ്രണയലേഖനം ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് വന്നുവെന്നായിരുന്നു അത്. വിവാഹം ഉറപ്പിച്ചിരിക്കുവല്ലേ മറുപടി അയക്കാതിരുന്നാല്‍ മോശമല്ലേയെന്ന് തന്റെ അമ്മാമ്മ പറഞ്ഞിരുന്നുവെന്നും മറിയാമ്മ ഓര്‍മ്മിച്ചെടുക്കുന്നു. പിന്നീട് ഒരിക്കല്‍ ഇതേ പറ്റി സംസാരിച്ചപ്പോള്‍ അന്ന് മറുപടി അയച്ചിരുന്നെങ്കില്‍ കല്യാണം മാറിയേനെ എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞുവെന്നും മറിയാമ്മ പറഞ്ഞിരുന്നു.

വിവാഹ തീരുമാന സമയത്ത് ഒരുപാട് പ്രണയ ലേഖനങ്ങള്‍ ഉമ്മന്‍ ചാണ്ടി എഴുതിയതായി ഉമ്മന്‍ ചാണ്ടിയുമായി ഏറെ അടുപ്പമുള്ളവര്‍ പറയുമായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയാണ് ആദ്യം പ്രണയ ലേഖനം അയച്ചയെന്ന് ഏഷ്യാനെറ്റ് അഭിമുഖത്തില്‍ മറിയാമ്മ പറയുന്നുണ്ട്. 'തെരഞ്ഞെടുപ്പിന്റെ തിരിക്കിലാണ് പ്രാര്‍ത്ഥിക്കുമല്ലോ' എന്നായിരുന്നു പ്രണയ ലേഖനം എന്ന് മറിയാമ്മ അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അത് പ്രണയ ലേഖനമല്ലായിരുന്നു, കത്തുകളായിരുന്നുവെന്നാണ് ഉമ്മന്‍ ചാണ്ടി ആ അഭിമുഖത്തില്‍ തന്നെ പറഞ്ഞത്. ഈ കത്തുകളെല്ലാം സൂക്ഷിച്ച് വെച്ചിരുന്നുവെന്നും എന്നാല്‍ പിന്നെ അവ നഷ്ടപ്പെട്ടുവെന്നും മറിയാമ്മ.

Viral Video Oommen Chandy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: