കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ താരമായ ഒരാളുണ്ട്. വെറുതെയല്ല, കഥ പറഞ്ഞാണ് താരമായത്. അത് മറ്റാരുമല്ല, പുതിയ അധ്യയന വര്‍ഷത്തിനു ‘ഫസ്റ്റ് ബെല്‍’ അടിച്ചപ്പോള്‍ മിട്ടുപ്പൂച്ചയുടെയും തങ്കുപ്പൂച്ചയുടെയും കഥ പറഞ്ഞ സായിശ്വേതയെന്ന അധ്യാപികയാണ്.
നര്‍ത്തകി കൂടിയായ സായിശ്വേത ഓട്ടന്തുള്ളല്, മോണോ ആക്ട് വേദികളിലും സജീവമായിരുന്നു. സായി ശ്വേതയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
‘മിട്ടു പൂച്ചയിലൂടെ കേരളീയരുടെ ഹൃദയത്തിൽ ചേക്കേറിയ സായ് ശ്വേതക്ക് എന്റെ അഭിനന്ദനങ്ങൾ. സായിയുടെ ബാല്യകാല നിമിഷങ്ങൾ എന്റെ ക്യാമറയിലൂടെ പകർത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവും… ചില ചിത്രങ്ങളിലൂടെ,; എന്ന കുറിപ്പോടെ സുരേഷ് അലീന എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.
ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കു വേണ്ടിയാണു കോഴിക്കോട് വടകര സ്വദേശിയായ സായിശ്വേത വിക്ടേഴ്സ് ചാനലില്‍ മിട്ടുപ്പൂച്ചയുടെയും തങ്കുപ്പൂച്ചയുടെയും കഥ പറഞ്ഞത്. കഥ കണ്ടത് കുട്ടികളും രക്ഷിതാക്കളും മാത്രമല്ല, ലോകം മുഴുവനുമാണ്.
വടകര മുതവടത്തൂര്‍ വിവിഎല്‍പി സ്കൂള്‍ അധ്യാപികയായ സായിശ്വേത അധ്യാപകക്കൂട്ടം വാട്സാപ്പ് ഗ്രൂപ്പില്‍ സജീവമാണ്. ‘അധ്യാപകക്കൂട്ടം’ ബ്ലോഗ് അഡ്മിൻ കൂടിയാണ്. ഇതു വഴിയാണു ശ്വേതയ്ക്കു ക്ലാസെടുക്കാനുള്ള അവസരം ലഭിച്ചത്.
അധ്യാപകക്കൂട്ടം ബ്ലോഗ് അഡ്മിനായ പത്തനംതിട്ട സ്വദേശി രതീഷിനു ശ്വേത ഒരു കഥ പറഞ്ഞ് അയച്ചു കൊടുത്തിരുന്നു. അത് അദ്ദേഹം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. ഒരുപാട് നല്ല അഭിപ്രായങ്ങള്‍ കിട്ടി. അപ്രതീക്ഷിതമായി എസ്ഇആര്‍ടിയുടെ ക്ഷണം ലഭിച്ചപ്പോള്‍, അധ്യാപകക്കൂട്ടത്തില്‍ പ്രസിദ്ധീകരിച്ച കഥ കുറച്ചുകൂടി ഭംഗിയാക്കി രണ്ടു ദിവസത്തെ ക്ലാസാക്കി മാറ്റുകയായിരുന്നു.
Read More: കഥയും കവിതയുമായി മലയാളത്തിന്റെ മനസ്സ് കവര്‍ന്ന മിടുക്കികള്‍
മുതവടത്തൂര്‍ സ്കൂളില്‍ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന സായിശ്വേത രണ്ടാം ക്ലാസിലാണു പഠിപ്പിച്ചിരുന്നത്. ഈ വര്‍ഷം മുതല്‍ ഒന്നാം ക്ലാസിലാണു പഠിപ്പിക്കുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook