ന്യൂഡൽഹി: രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. ഒരു കിലോ ഉള്ളിയ്ക്ക് ഇന്ന് 70 മുതല്‍ 80 രൂപ വരെയാണ് തലസ്ഥാനത്ത്. രാജ്യത്ത് മറ്റ് പല സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയാണ്.

onion, onion prices, onion price crisis, onion produce crisis, onion import, india news, latest news, viral news, indian express

ഹോള്‍സെയില്‍ മാര്‍ക്കറ്റിലും റീട്ടെയില്‍ മാര്‍ക്കറ്റിലും ഉള്ളി വില ഉയര്‍ന്നു നില്‍ക്കുകയാണ്. എല്ലാ വിഷയങ്ങളെയും രസകരമായി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിക്കുന്ന ട്രോളന്‍മാര്‍ ഉള്ളിയുടെ വില വര്‍ധനവും ആഘോഷമാക്കുകയാണ്.

ഉള്ളിക്ക് പിന്നാലെ തക്കാളി വിലയും കുതിച്ചുയരുകയാണ്. ലഭ്യതക്കുറവ് നേരിട്ടതോടെയാണ് തക്കാളി വിലയും വര്‍ധിച്ചത്. പലയിടത്തും തക്കാളിക്ക് മുന്‍ ദിവസത്തേക്കാള്‍ കിലോയ്ക്ക് അമ്പത് ശതമാനത്തോളം വില വര്‍ധിച്ചു.

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും 40 മുതല്‍ 60 വരെയാണ് തക്കാളിക്കി വില. മുപ്പത് രൂപയുണ്ടായിരുന്ന തക്കാളി വിലയാണ് കുത്തനെകൂടി 60 രൂപയിലെത്തിയത്.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ തക്കാളി ചെടികള്‍ നശിക്കുകയാണെന്നാണ് കര്‍ഷകര്‍ വിശദമാക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്.

Read Here: ഞാന്‍ പെട്ടുപോയതാണ്; ‘തടഞ്ഞ’സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook