scorecardresearch
Latest News

സദ്യയ്ക്ക് മുന്‍പ് ഒരു ചെറിയ വാമപ്പ്; നൃത്തവീഡിയോ പങ്കു വച്ച് അഹാന

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതുക്കല് വെള്ളരിപ്രാവ്’ എന്ന ഗാനത്തിനാണ് അഹാന ചുവടു വയ്ക്കുന്നത്.

ahaana krishna, ahaana krishna instagram, ahaana krishna facebook, ahaana krishna youtube, ahaana krishna dance, ahaana krishna age, ahaana krishna family, ahaana krishna height, ahaana krishna sisters,

‘സദ്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നൃത്തം ചെയ്യാന്‍ തോന്നുന്നുണ്ട്,’ തിരുവോണദിനത്തില്‍  പുതിയ നൃത്തവീഡിയോ പങ്കു വച്ച് കൊണ്ട് നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണ കുറിച്ചു.  അടുത്തിടെ റിലീസ് ആയ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതുക്കല് വെള്ളരിപ്രാവ്’ എന്ന ഗാനത്തിനാണ് അഹാന ചുവടു വയ്ക്കുന്നത്.

 

View this post on Instagram

 

Told you I wanted to dance ഓണാശംസകൾ Wearing @alka.hari Earrings @adorebypriyanka #VathikalluVellaripraavu

A post shared by Ahaana Krishna (@ahaana_krishna) on

മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബം എന്നു വിശേഷിപ്പിക്കാം അഹാനയുടെ കുടുംബത്തെ. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛന്‍ കൃഷ്ണകുമാറിന് പിന്നാലെ​ അഭിനയത്തിൽ എത്തി കഴിഞ്ഞു. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്. മക്കളെ സുഹൃത്തുക്കളായി കാണുന്ന കൃഷ്ണകുമാർ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കാറുണ്ട്. ലോക്ക്ഡൗൺ കാലത്തെ വീട്ടിലിരിപ്പ് ഡാൻസും പാട്ടും ടിക്‌ടോക് വീഡിയോകളും വ്യായാമവുമൊക്കെയായി ആഘോഷമാക്കുകയാണ് ഈ കുടുംബം.

Read Here: അഞ്ചു സുന്ദരികൾ; ഓണചിത്രങ്ങളുമായി അഹാനയും കുടുംബവും

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Onam 2020 ahaana krishna shares dance video on instagram