അധ്യാപക ദിനത്തില്‍ രസകരമായ ട്വീറ്റുമായി വയനാട് എംപി രാഹുല്‍ ഗാന്ധി. അധ്യാപക ദിനത്തില്‍ എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്ക് നന്ദി പറയുകയും ആശംസകള്‍ നേരുകയും ചെയ്യുമ്പോള്‍ രാഹുലിന്റെ ആശംസ മറ്റു ചിലര്‍ക്കാണ്.

തന്നെ പാഠങ്ങള്‍ പഠിപ്പിച്ചവര്‍ക്കാണ് രാഹുല്‍ അധ്യാപക ദിന ആശംസ നേരുന്നത്. സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്കും അജണ്ടകളുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കുമാണ് രാഹുല്‍ നന്ദി പറയുന്നത്.


ആരുടേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും തന്റെ രാഷ്ട്രീയ എതിരാളികളെ പരോക്ഷമായി പരിഹസിക്കുന്നതാണ് രാഹുലിന്റെ ട്വീറ്റ്.

Read More: Teachers Day Wishes: അധ്യാപകദിനം: ആശംസകള്‍ നേരാം

”ഞാന്‍ പാഠങ്ങള്‍ പഠിച്ചവര്‍ക്ക് അധ്യാപക ദിനത്തില്‍ നന്ദി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നവര്‍ക്കും ചില അജണ്ടകളുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും കുശാഗ്ര ബുദ്ധിയുള്ള, തെറ്റായ പ്രൊപഗാണ്ടയുള്ള രാഷ്ട്രീയ ഉപദേശകര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. അവരാണ് എന്നെ പല പാഠങ്ങള്‍ പഠിപ്പിച്ചതും കരുത്തനാക്കിയതും” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook