മോസ്കോ: വിമാനത്തില്‍ നിന്ന് ചിത്രീകരിച്ച വീഡിയോകള്‍ എന്നും വൈറലായി മാറാറുണ്ട്. യാത്രക്കാര്‍ പാട്ട് പാടുന്നത് മുതല്‍ വിമാന ജീവനക്കാര്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്നത് വരെയുളള ദൃശ്യങ്ങൾ നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. അത്തരത്തിലുളള വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

മോസ്കോയിലേക്കുളള വിമാനത്തില്‍ യുവതി വസ്ത്രം ഉണക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. എയര്‍കണ്ടീഷന്റെ തണുപ്പില്‍ വച്ച് അടിവസ്ത്രം ഉണക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ഒരാളാണ് പകര്‍ത്തിയത്. തുര്‍ക്കിയിലെ അന്റാല്യയില്‍ നിന്നും മോസ്കോയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. ഫെബ്രുവരി 14നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

എന്നാല്‍ ആരും തന്നെ യുവതിയോട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചില്ല. 20 മിനിറ്റോളമാണ് യുവതി അടിവസ്ത്രം ഉയര്‍ത്തിപ്പിടിച്ച് ഉണക്കിയതെന്ന് യാത്രക്കാര്‍ പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ