മൃഗങ്ങൾക്കിടയിലെ സ്നേഹവും സൗഹൃദവും പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. അങ്ങനെയൊരു രംഗമാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
പൂച്ചക്കുഞ്ഞിനു മുലയൂട്ടുന്ന പട്ടി ! നൈജീരിയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. 32 സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഏറെ സന്തോഷിപ്പിക്കുന്നതാണ്. പട്ടി മുറ്റത്ത് കിടക്കുന്നതും പൂച്ചയെ മുലയൂട്ടുന്നതും വീഡിയോയിൽ കാണാം.
It’s a most unusual sight: a kitten was spotted feeding on milk from a nursing dog in a remote village in Nigeria pic.twitter.com/imbyssZzvO
— Reuters (@Reuters) January 24, 2021
നാല് ലക്ഷത്തിലേറെ ആളുകൾ ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു. മനുഷ്യർ ഇതിൽ നിന്നും പഠിക്കാൻ ഏറെയുണ്ടെന്ന് പറഞ്ഞാണ് പലരും ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
Read Also: ‘ഗാബയിൽ ശർദുലും സുന്ദറും സെഞ്ചുറി നേടുമായിരുന്നു’
ഒരാൾക്ക് വിശന്നാൽ നിങ്ങൾക്ക് ഉള്ളത് അവരുമായി പങ്കുവയ്ക്കുക എന്നാണ് മറ്റ് ചിലർ ഈ വീഡിയോ റിട്വീറ്റ് ചെയ്തുകൊണ്ട് പറയുന്നത്.