/indian-express-malayalam/media/media_files/2026/01/18/mammootty-odiyan-2026-01-18-18-47-44.jpg)
ചിത്രം: ഇൻസ്റ്റഗ്രാ
മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് 2018ൽ തിയേറ്ററുകളിലെത്തിയ 'ഒടിയൻ'. ബ്രഹ്മാണ്ഡ ചിത്രമായെത്തിയ ഓടിയന് ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കാനായെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാൻ ചിത്രത്തിനായില്ലെന്ന് ആരാധകർ അടക്കം വിമർശിച്ചിരുന്നു.
വർഷങ്ങൾക്കിപ്പുറം മാണിക്യനായി ഒടിയനിൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെത്തിയാലോ? ഇതാ എഐ ഉപയോഗിച്ച സൃഷ്ടിച്ച ഒടിയന്റെ മമ്മൂട്ടി വേർഷനാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്. ഒടിയൻ മാണിക്യനായി വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന മമ്മൂട്ടിയെ ആണ് എഐ വീഡിയോയിൽ കാണാനാവുക.
Also Read: 'പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ്'; വാൾടറായി മമ്മൂക്ക ഈ ലുക്കിലോ? വീഡിയോ
മീശയും താടിയും നീട്ടിവളർത്തിയും ക്ലീൻ ഷേവ് ലുക്കിലുമെല്ലാം മമ്മൂട്ടിയെ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. രസകരമായ എഐ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കൂവയ്ക്കാറുള്ള "6adimoorkhan" എന്ന അക്കൗണ്ടാണ് വീഡിയോയ്ക്കു പിന്നിൽ. 'മമ്മൂട്ടി ഒടിയനായി എത്തിയാലോ?' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Also Read: വർഷങ്ങൾക്കു ശേഷം മാടമ്പള്ളി തറവാട്ടിൽ ഒത്തുകൂടി ഡോ. സണ്ണിയും നകുലനും ഗംഗയും; വീഡിയോ
പാലക്കാടൻ പശ്ചാത്തലത്തിൽ ഒടിവിദ്യ വശമുള്ള മാണിക്യന്റെ കഥ പറഞ്ഞ ഒടിയൻ നിർമ്മിച്ചത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു. ഒടിയനായി മോഹൻലാൽ ശരീരഭാരം കുറച്ച് കൂടുതൽ ചെറുപ്പമായി മാറിയ വാർത്തയും അക്കാലത്ത് ആരാധകർ ഏറ്റെടുത്തിരുന്നു. കളക്ഷനിൽ നേട്ടമുണ്ടാക്കിയ ചിത്രം നൂറു ദിവസത്തിലധികം തിയേറ്ററുകളിൽ പ്രദർശനം നടത്തുകയും ചെയ്തിരുന്നു.
Read More: സജിയായി തിലകൻ, ബോബിയായി ജയറാം; ഈ 'കുമ്പളങ്ങി നൈറ്റ്സി'ലെ ഷമ്മിയെ കണ്ടോ? വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us